തെരഞ്ഞെടുത്ത വിഭാഗങ്ങൾക്ക് നാലാമത്തെ ഡോസ് വാക്സിൻ നല്കാൻ ആലോചന
ദുർബലമായ പ്രതിരോധശേഷിയുള്ള രോഗികൾക്കും, ഏതെങ്കിലും രീതിയിൽ അണുബാധയ്ക്ക് സാധ്യതയുള്ള ചില വിഭാഗങ്ങൾക്കും, നാലാമത്തെ ഡോസ് വാക്സിൻ നൽകാൻ കുവൈറ്റ് മന്ത്രിസഭ ആലോചിക്കുന്നതായി പ്രാദേശിക അറബി ദിനപത്രമായ അൽ-റായി റിപ്പോർട്ട് ചെയ്തു. പാൻഡെമിക്കിന്റെ ഇപ്പോഴത്തെ തരംഗം ഒഴിവാക്കാൻ കൊറോണ വൈറസിന് എതിരായിട്ടുള്ള വാക്‌സിന്റെ ബൂസ്റ്റർ ഷോട്ട് വേഗത്തിൽ എടുക്കാനും മന്ത്രിസഭ ആളുകളോട് അഭ്യര്‍ഥിച്ചു.. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 982 കേസുകളാണ് റിപ്പോർട്ട് ചെയ്തത് . .രാജ്യത്ത്കോവിഡ് കേസുകൾ വലിയ രീതിയിൽ വർധിച്ചതോടെ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനാണ് അധികൃതർ ഒരുങ്ങുന്നത് കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/E0vBSTorvm1GIfiS7qhHzY
Comments (0)