Posted By Editor Editor Posted On

അബുദാബി ബിഗ് ടിക്കറ്റ്: പുതുവര്‍ഷത്തെ ആദ്യ കോടീശ്വരനായി ഇന്ത്യന്‍ പ്രവാസി, വിജയ വഴി അറിയാം

 

അബുദാബി: യുഎഇയില്‍ പുതുവര്‍ഷത്തെ ആദ്യ കോടീശ്വരനായി ഇന്ത്യന്‍ പ്രവാസി. റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വഖര്‍ ജാഫ്രിയാണ് അബുദാബി ബിഗ് ടിക്കറ്റിലൂടെ പുതുവര്‍ഷ സമ്മാനം സ്വന്തമാക്കിയത്. പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ രണ്ടു കോടിയിലേറെ രൂപ (10 ലക്ഷം ദിര്‍ഹം) നേടിയാണ് ഇന്ത്യന്‍ പ്രവാസി അബുദാബി ബിഗ് ടിക്കറ്റിന്റെ 2022ലെ ആദ്യത്തെ കോടീശ്വരനായത്. കഴിഞ്ഞവര്‍ഷം ഒട്ടേറെ പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച ബിഗ് ടിക്കറ്റ് പുതുവര്‍ഷത്തില്‍ എന്റേതായി മാറിയിരിക്കുന്നുവെന്നും ഏറെ സന്തോഷണുണ്ടെന്നും ബിഗ് ടിക്കറ്റ് ഹോസ്റ്റ് ബൗച്രയില്‍ നിന്ന് കോള്‍ സ്വീകരിച്ച ശേഷം ജാഫ്രി പറഞ്ഞു. ഡിസംബറില്‍ സമ്മാനം നേടുമെന്ന് മനസ്സ് പറഞ്ഞിരുന്നു. അതിനാല്‍, ഡിസംബര്‍ ആദ്യവാരം ഇലക്ട്രോണിക് പ്രതിവാര കോടീശ്വരന്‍ നറുക്കെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/JVzVPf2Da8i1dwccFIbFA5
. ആദ്യ പ്രതിവാര നറുക്കെടുപ്പില്‍ വിജയിക്കാതെ വന്നപ്പോള്‍ വീണ്ടും ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിച്ചു, ഡിസംബര്‍ 24-ന് രണ്ട് ടിക്കറ്റുകള്‍ വാങ്ങി. അതാണ് സമ്മാനം കൊണ്ടുവന്നത്. ഡിസംബറിലെ പ്രതിവാര നറുക്കെടുപ്പ് വിജയികളായ നാല് പേര്‍ക്കും തിങ്കളാഴ്ച നടക്കുന്ന നറുക്കെടുപ്പില്‍ 25 ദശലക്ഷം ദിര്‍ഹം നേടാനുള്ള അവസരമുണ്ട്. തളരാതെയുള്ള പരിശ്രമം വിജയം കൊണ്ടുവരുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ഇന്ത്യക്കാരന്‍. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/JVzVPf2Da8i1dwccFIbFA5
.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *