Posted By Editor Editor Posted On

കോവിഡും ഇൻഫ്ലുവൻസയും ഒരുമിച്ച്! ആശങ്ക ഉയർത്തി ‘ഫ്ലൊറോണ’ വരുന്നു

കോവിഡ്, ഒമിക്രോൺ ഭീതിക്കിടെ ആശങ്ക പടർത്തി ഫ്ലൊറോണയും. ഇസ്രയേലിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. കൊറോണയും ഇൻഫ്ലുവൻസയും ഒരുമിച്ചുണ്ടാകുന്ന രോ​ഗാവസ്ഥയാണ് ഫ്ലൊറോണ. അറബ് ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.അതേസമയം, കോവിഡ് വരാൻ സാധ്യതയുള്ളവർക്കായി നാലാമത്തെ ഡോസ് വാക്സിന് ഇസ്രായേൽ അംഗീകാരം നൽകി. ഇത്തരത്തിൽ വാക്സിന് അം​ഗീകാരം നൽകുന്ന ആദ്യത്തെ രാജ്യമായി ഇസ്രയേൽ. ആരോഗ്യ മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ നാച്ച്മാൻ ആഷാണ് തീരുമാനം അറിയിച്ചത്. പ്രതിരോധശേഷി കുറവുള്ള ആളുകൾക്ക് ഡോസുകൾ ആദ്യം നൽകുമെന്നും അ​ദ്ദേഹം അറിയിച്ചു. ഈ ആഴ്ച ആദ്യമാണ് ഇസ്രായേൽ നാലാമത്തെ ഡോസ് പരീക്ഷിക്കാൻ തുടങ്ങിയത്. ഓഗസ്റ്റിൽ ബൂസ്റ്റർ ഷോട്ട് എടുത്ത 150 മെഡിക്കൽ സ്റ്റാഫുകൾക്ക് ഈ ഡോസ് നൽകി. ഫൈസറിന്റെ വാക്സിൻ പുറത്തിറക്കിയ, ബൂസ്റ്റർ ഡോസുകൾ നൽകാൻ തുടങ്ങിയ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ഇസ്രായേൽ.രാജ്യത്ത് ഇപ്പോളും ഡെൽറ്റ കേസുകളുടെ എണ്ണം വളരെ കൂടുതലാണ്. ഒമിക്രോൺ കേസുകളുടെ എണ്ണം വർധനയുണ്ടായേക്കാമെന്ന മുന്നറിയിപ്പാണ് വിദ​ഗ്ധർ നൽകുന്നത്. ഇസ്രായേലിൽ നിലവിൽ 22,000 സജീവ കേസുകളാണുള്ളത്. ഇതിൽ 90ലധികം പേർ അതീവ ഗുരുതരാവസ്ഥയിലാണ്. കോവിഡിനെ തുടർന്ന് കുറഞ്ഞത് 8,243 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫെബ്രുവരിയിൽ നാലാമത്തെ ഡോസ് നൽകാൻ തുടങ്ങുമെന്ന് കഴിഞ്ഞ ആഴ്ച ചിലി പ്രഖ്യാപിച്ചിരുന്നു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JVzVPf2Da8i1dwccFIbFA5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *