കുവൈറ്റ് : ഏറ്റവും ചെലവേറിയ ഗൾഫ് രാജ്യം

2011 മുതൽ 2020 വരെയുള്ള കാലയളവിൽ ജീവിതച്ചെലവിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഗൾഫ് രാജ്യമായി കുവൈറ്റ് മാറി. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ പണപ്പെരുപ്പം,ഉയർന്ന വില, ജീവിതച്ചെലവ് എന്നിവ അളക്കുന്ന ഉപഭോക്തൃ വില സൂചികയിലെ വർദ്ധനയോടെയാണ് കുവൈറ്റ് പട്ടികയിൽ ഒന്നാമതെത്തിയത്. കോവിഡ് മഹാമാരിയുടെ അനന്തര ഫലമായി കഴിഞ്ഞ രണ്ട് വർഷമായി കൂടുതൽ വർദ്ധനയുണ്ടായതായി അൽ-അൻബ ദിനപത്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JVzVPf2Da8i1dwccFIbFA5കഴിഞ്ഞ പത്ത് വർഷത്തിനിടെ കുവൈറ്റിലെ പണപ്പെരുപ്പ നിരക്ക് ശരാശരി 2.5 ശതമാനമാണ്.ഗൾഫ് മേഖലയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. സൗദി അറേബ്യയാണ് തൊട്ടുപിന്നിൽ. 1.5 ശതമാനവുമായി ബഹ്‌റൈൻ മൂന്നാം സ്ഥാനത്തും,യുഎഇ, ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ യഥാക്രമം 1.2 ശതമാനവും, 1.1 ശതമാനവും,1 ശതമാനത്തിൽ താഴെയുമായി പിന്നിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top