
Covid 19: കുവൈറ്റിൽ നേരിയ ആശ്വാസം;കേസുകൾ നാളുകൾക്കു ശേഷം നൂറിന് താഴെ
രാജ്യത്തെ കൊവിഡ് (Covid 19) സാഹചര്യം കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തിയെന്നുള്ള വിലയിരുത്തലുമായി ആരോഗ്യ മന്ത്രാലയം. പ്രതിദിന കൊവിഡ് കേസുകളിലും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലുമെല്ലാം കുറവ് വന്നിട്ടുണ്ട്. നേരത്തെ, ഈ കണക്കുകളിൽ ചെറിയ വർധന വന്നത് ആശങ്കയായി മാറിയിരുന്നു. ജൂലൈ അവസാനത്തോടെ പ്രതിദിന കൊവിഡ് കേസുകൾ നൂറിന് താഴേക്ക് എത്തിയിട്ടുണ്ട്. ജൂലൈ 18ന് ഇത് 603 കേസുകളായിരുന്നു.
രാജ്യത്തെ രോഗമുക്തി നിരക്ക് 0.4 ശതമാനം ഉയർന്ന് 99.4 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. ജുലൈ ആദ്യം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന കേസുകൾ ജൂലൈ ആദ്യം 10 ആയിരുന്നെങ്കിൽ, അത് അഞ്ചായി കുറഞ്ഞിട്ടുണ്ട്. സാമൂഹിക ബോധവത്കരണവും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാനുള്ള മുൻകൈയും വഴി നേടിയെടുത്ത സാമൂഹിക പ്രതിരോധശേഷി പ്രത്യാഘാതങ്ങളെ തരണം ചെയ്യുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നുന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IarX27GtyhPCaaWkhYEW2M
Comments (0)