Posted By user Posted On

കുവൈറ്റിൽ സ്മാർട്ട് കാർ പാർക്കിംഗ് (smart car parking) സംവിധാനം നടപ്പിലാക്കണം

പാർക്കിംഗ് പ്രശ്നം പരിഹരിക്കുന്നതിന് സ്മാർട്ടും സാമ്പത്തികവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്ന് മുനിസിപ്പൽ കൗൺസിൽ അം​ഗം എം അബ്‍ദുൾ ലത്തീഫ് അൽ ദൈയ്. സ്മാർട്ട് കാർ പാർക്കുകൾ, പ്രത്യേകിച്ച് കുവൈത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ ഉപയോ​ഗിക്കണമെന്ന് അൽ ദൈയ് അഹ്വാനം ചെയ്തു. അതിനായി അവരുടെ ലൈസൻസ് അപേക്ഷ അം​ഗീകരക്കണമെന്നാണ് ആവശ്യം. സ്മാർട്ട് കാർ പാർക്കിം​ഗ് (smart car parking)സംവിധാനത്തിന് ഒട്ടേറെ ​ഗുണങ്ങൾ ഉണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

പാർക്കിംഗ് സ്ഥലങ്ങൾ നിർമ്മിക്കാൻ വലിയ ഇടങ്ങൾ ആവശ്യമില്ലെന്നുള്ളതാണ് പ്രധാന ​ഗുണം. പരിമിതമായ ഇടങ്ങളിൽ ശേഷി വർദ്ധിപ്പിക്കുന്നതിന് കാറുകൾക്കായി ഒന്നിലധികം നിലകൾ നിർമ്മിക്കാനുള്ള സാധ്യത, ഭൂവിസ്തൃതിയുടെ 400 ശതമാനം വരെ പാർക്കിംഗ് ശേഷി നൽകുക, മൾട്ടി സ്റ്റോർ കാർ പാർക്കുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ചെലവ്, സിസ്റ്റം നീക്കാനും മറ്റ് സ്ഥലങ്ങളിൽ വീണ്ടും ഉപയോഗിക്കാനുമുള്ള എളുപ്പം തുടങ്ങി നിരവധി ​ഗുണങ്ങൾ സ്മാർട്ട് കാർ പാർക്കിം​ഗ് സംവിധാനത്തിനുണ്ടെന്ന് അൽ ദൈയ് പറഞ്ഞു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IarX27GtyhPCaaWkhYEW2M

Comments (0)

Leave a Reply

Your email address will not be published. Required fields are marked *