
കുവൈറ്റിൽ ഇന്നലെ റെക്കോർഡ് വൈദ്യുതി ഉപഭോഗം(electricity consumption)
കുവൈത്തിൽ ഞായറാഴ്ച വൈദ്യുതി ഉപഭോഗ (electricity consumption) സൂചിക പുതിയ റെക്കോർഡ് രേഖപ്പെടുത്തി. 15900 മെഗാ വാട്ട് വൈദ്യുതി ഉപഭോഗമാണു ഞായറാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയത്. ഇത് രാജ്യ ചരിത്രത്തിൽ ഇന്നേ വരെയുള്ള ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗ സൂചികയാണു.രാജ്യത്ത് ഇന്നലെ ശരാശരി അന്തരീക്ഷ താപനില 49 ഡിഗ്രീ സെൽഷ്യസ് ആയിരുന്നു.വേനൽ കടുത്തു വരുന്ന സാഹചര്യത്തിൽ ഈ വർഷം തിരക്കേറിയ സമയങ്ങളിൽ വൈദ്യുതി ഉപഭോഗ സൂചിക 16500 മെഗാവാട് വരെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ജല വൈദ്യുതി മന്ത്രാലയം വ്യക്തമാക്കി.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IarX27GtyhPCaaWkhYEW2M
Comments (0)