Posted By Editor Editor Posted On

കുവൈത്തിൽ അറുപതിനായിരത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കാൻ നീക്കം

കുവൈത്തിൽ കാലഹരണപ്പെട്ട ഡ്രൈവിംഗ്‌ ലൈസൻസ്‌ ഉപയോഗിച്ചു വാഹനം ഓടിക്കുന്ന വിദേശികളെ കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയം നടപടികൾ ശക്തമാക്കി .ഏകദേശം 40,000 പ്രവാസികൾ ഡ്രൈവിംഗ് ലൈസൻസുള്ളവരും ലൈസൻസ് ലഭിച്ച ശേഷം അവരുടെ തൊഴിൽ മാറ്റിയവരുമാണ്. ഇവർ നേരത്തെ ഡ്രൈവിങ് ലൈസൻസ് അനുവദനീയമായ തസ്തികയിൽ ജോലി ചെയ്യുമ്പോൾ ലൈസന്‍സ് എടുക്കയും പിന്നീട് തസ്തിക മാറിയിട്ടും ലൈസന്‍സ് തിരിച്ചേൽ‌പിക്കാത്തവരുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി..എന്നാൽ പലരും ഇത്തരത്തിലുള്ള ലൈസൻസ്‌ ഉപയോഗിച്ച്‌ വാഹനം ഓടിക്കുകയും പരിശോധനയിൽ പിടിക്കപ്പെടുമ്പോൾ കേവലം 5 ദിനാർ പിഴയടച്ചു നാടു കടത്തൽ ശിക്ഷയിൽ നിന്നു രക്ഷപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണു ഇവരെ കണ്ടെത്തുന്നതിന് മന്ത്രാലയം നടപടികൾ ആരംഭിച്ചിരിക്കുന്നത്റിപ്പോർട്ട് അനുസരിച്ച്, യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് അവരുടെ വിദ്യാർത്ഥി പദവിയുടെ അടിസ്ഥാനത്തിൽ 20,000 ഡ്രൈവിംഗ് ലൈസൻസുകൾ നൽകിയിട്ടുണ്ട്. എന്നിരുന്നാലും, അവരിൽ ഭൂരിഭാഗവും പഠനം പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും അവരുടെ ഡ്രൈവിംഗ് ലൈസൻസ് തിരിച്ചേൽപ്പിച്ചിട്ടില്ല .ഇവരുടെ ലൈസൻസുകൾ തടയുമെന്നും അധികൃതർ വ്യക്തമാക്കി .തടഞ്ഞ ഡ്രൈവിംഗ് ലൈസൻസ് കണ്ടെത്തുന്നതിന് ട്രാഫിക് ഡിപ്പാർട്ട്മെന്റ്, മാനവശേഷി, റെസിഡൻസി അഫയേഴ്സ് എന്നിവ തമ്മിൽ ഡാറ്റ ബന്ധിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം പദ്ധതിയിടുന്നുണ്ട് .ഇതോടെ പഴയതും അസാധുവായതുമായ ലൈസൻസുള്ള പ്രവാസിയ്ക്ക് താമസസ്ഥലം പുതുക്കാൻ ലൈസൻസ് കൈമാറേണ്ടിവരും .അതിനിടെ വിദേശികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുവാനുള്ള തയ്യാറുടുപ്പിലാണ് ഗതാഗത മന്ത്രാലയം. ഇത് സംബന്ധമായ പഠനം നടത്തുവാന്‍ ആഭ്യന്തര മന്ത്രാലയയം അണ്ടർ സെക്രട്ടറി ഷെയ്ഖ് ഫൈസൽ അൽ നവാഫ് നിര്‍ദ്ദേശം നല്‍കി.കുവൈത്തിലെ വാർത്തകൾ അതി വേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOUvrPKrAJfJCohsMNzgM9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *