
കുവൈത്തിൽ കടലിൽ കുളിക്കാനിറങ്ങിയ പത്ത് പേരെ കാണാതായ സംഭവം : രണ്ടുപേർ മുങ്ങിമരിച്ചു
കുവൈത്ത് സിറ്റി:
കുവൈത്തിൽ കടലിൽ കുളിക്കാനിറങ്ങിയ പത്തംഗ സംഘത്തിൽ രണ്ടുപേർ മുങ്ങിമരിച്ചതായി സ്ഥിരീകരിച്ചു . കാണാതായ ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ് . വെള്ളിയാഴ്ച വൈകീട്ട് മെസ്സില ബീച്ചിൽ കുളിക്കാനിറങ്ങിയ പത്തംഗ സംഘമാണ് അപകടത്തിൽ പെട്ടത്. സ്ഥലത്തു കുതിച്ചെത്തിയ രക്ഷാ പ്രവർത്തകർ ഒമ്പതുപേരെ രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും രണ്ടു പേർ ആശുപത്രിയിൽ മരിച്ചു. കാണാതായ ഒരാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായും ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആഭ്യന്തര മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു. കടലിൽ കുളിക്കാനിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷ മുൻകരുതലുകൾ അവഗണിക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി .കുവൈത്തിലെ വാർത്തകൾ അതി വേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOUvrPKrAJfJCohsMNzgM9
Comments (0)