Posted By Editor Editor Posted On

60 വയസ്സ്​ പ്രായപരിധി: വ​ർ​ക്ക് പെ​ർ​മി​റ്റ് പു​തു​ക്കി​ന​ൽ​ക​രു​തെ​ന്ന തീ​രു​മാ​നം കുവൈത്ത് റദ്ദാക്കിയേക്കും

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ 60 വ​യ​സ്സ് ക​ഴി​ഞ്ഞ ബി​രു​ദ​മി​ല്ലാ​ത്ത​വ​രു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റ് പു​തു​ക്കി​ന​ൽ​ക​രു​തെ​ന്ന തീ​രു​മാ​നം റ​ദ്ദാ​ക്കി​യേ​ക്കും. കു​വൈ​ത്ത് മ​ന്ത്രി​സ​ഭ​ക്ക്​ കീ​ഴി​ലെ ഫ​ത്‌​വ നി​യ​മ നി​ർ​മാ​ണ സ​മി​തി​ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി എ​ടു​ത്ത തീ​രു​മാ​ന​ത്തി​ന് നി​യ​മ സാ​ധു​ത​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​തോടെയാണ് ഇത് .തൊ​ഴി​ൽ അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ നി​യ​മ​ങ്ങ​ളോ ന​ട​പ​ടി​ക്ര​മ​ങ്ങ​ളോ പ്ര​ഖ്യാ​പി​ക്ക​ൽ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യു​ടെ അ​ധി​കാ​ര പ​രി​ധി​യി​ൽ വ​രു​ന്ന കാ​ര്യ​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഫ​ത്‌​വ നി​യ​മ​നി​ർ​മാ​ണ സ​മി​തി തീ​രു​മാ​ന​ത്തെ നി​രാ​ക​രി​ച്ച​ത്.തീരുമാനം നിയമ പരമായി നില നിൽക്കുന്നതല്ലെന്നും സമിതി മേധാവി സലാഹ് അൽ സൗദ് വ്യക്തമാക്കി.2020 ഓഗസ്തിലാണ് 60 വയസ്സിനു മുകളിൽ പ്രായമായ ഹൈസ്‌കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിനു നിരോധനം ഏർപ്പെടുത്തി കൊണ്ട് മാനവ ശേഷി സമിതി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ വർഷം ജനുവരി 1 മുതലാണ് തീരുമാനം പ്രാബല്യത്തിൽ വന്നത്.കുവൈത്തിലെ വാർത്തകൾ അതി വേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CqWqJg4YdVO6Ap1cwWuNUt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *