
career കുവൈത്തിൽ ഈ തസ്തികയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത പരിശോധിക്കാൻ തീരുമാനം
കുവൈത്ത് സിറ്റി: കുവൈത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത career പരിശോധിക്കാൻ തീരുമാനം. ധനകാര്യ മേഖലയിലെ മറ്റ് ചില തസ്‍തികകളിൽ ജോലി ചെയ്യുന്നവർക്കും സമാനമായ പരിശോധനയുണ്ടായേക്കുമെന്നും സൂചനയുണ്ട്. പബ്ലിക് മാൻപവർ അതോറിറ്റിയാണ് ഇത്തരത്തിൽ ഒരു പരിശോധന നടത്തുന്നതിനായി തീരുമാനമെടുത്തത്. യോഗ്യതാ പരിശോധനയ്‍ക്കായി പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. ഇതിന് അംഗീകാരം ലഭിക്കുന്നതോടെ പരിശോധനയ്ക്കുള്ള നടപടികൾ തുടങ്ങുമെന്നാണ് സൂചന. ഈ വർഷം മാർച്ച് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ സാധുതയുള്ളതും രജിസ്റ്റർ ചെയ്യപ്പെടുന്നതുമായ എല്ലാ തൊഴിൽ പെർമിറ്റുകളും പരിശോധിക്കും.കുവൈത്തിൽ അക്കൗണ്ടിങ് രംഗത്ത് ജോലി ചെയ്യുന്ന 16,000ൽ അധികം പ്രവാസികൾ പുതിയ നടപടിയിലൂടെ കടന്നുപോകേണ്ടി വരുമെന്നാണ് റിപ്പോർട്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue
Comments (0)