
kuwait police സിവിൽ ഐഡി പെട്ടെന്ന് ശരിയാക്കി നൽകാം എന്ന് പറഞ്ഞ് കൈക്കൂലി വാങ്ങി; കുവൈത്തിൽ ഏഴ് പ്രവാസികൾ അറസ്റ്റിൽ
കുവൈറ്റ് സിറ്റി: കുവൈത്തിൽ സിവിൽ ഐഡി പെട്ടെന്ന് ശരിയാക്കി നൽകാം എന്ന് പറഞ്ഞ് കൈക്കൂലി വാങ്ങിയ kuwait police ഏഴ് പ്രവാസികൾ അറസ്റ്റിൽ. സെക്യൂരിറ്റി, ഗാർഡ്, ക്ലീനിംഗ് തുടങ്ങിയ കമ്പനികളിലെ കരാർ തൊഴിലാളികളാണ് പിടിയിലായവർ.നിലവിൽ രാജ്യത്ത് സിവിൽ ഐഡി ലഭിക്കുന്നതിന് കാലാതാമസം നേരിടുന്നുണ്ട്. ഈ സാഹചര്യമാണ് പ്രതികൾ മുതലെടുത്തത്. സിവിൽ ഇൻഫർമേഷൻ അതോറിറ്റിയിലെ ചില ജീവനക്കാരുടെ ഒത്താശയോടെയായിരുന്നു തട്ടിപ്പെന്നാണ് റിപ്പോർട്ട്. പ്രവാസികളിൽ നിന്നാണ് പ്രതികൾ കൈക്കൂലി വാങ്ങിയത്.
സിവിൽ ഇൻഫർമേഷൻ അതോറിറ്റി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ രഹസ്യന്വേഷണ വിഭാഗം ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue
Comments (0)