Posted By user Posted On

kuwaitization 1875 പ്രവാസി അധ്യാപകരെ പിരിച്ചുവിടാനൊരുങ്ങി കുവൈത്ത്

കുവൈറ്റ് സിറ്റി: 2022-2023 അധ്യയനവർഷത്തിന്റെ അവസാനത്തോടെ 1875 പ്രവാസി അധ്യാപകരെ പിരിച്ചുവിടാൻ kuwaitization കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങുന്നു. സ്വദേശിവത്കരണ നടപടികൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. പിരിച്ചുവിടേണ്ട അധ്യാപകരുടെ പട്ടിക അധികൃതർ തയ്യാറാക്കിയതായാണ് റിപ്പോർട്ട്. ഈ പട്ടിക കഴിഞ്ഞ ബുധനാഴ്ച അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിന് അയച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവരുടെ സേവനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഓരോ അധ്യാപകനും ജോലി ചെയ്യുന്ന അക്കാദമിക മേഖലയുടെ അവസ്ഥ പരിഗണിച്ച് തീരുമാനമെടുത്ത ശേഷം അറിയിപ്പ് പുറപ്പെടുവിക്കും. പിരിച്ചുവിടപ്പെടുന്ന അധ്യാപകർക്ക് അക്കാര്യം അറിയിച്ചുകൊണ്ടുള്ള നോട്ടീസ് നൽകും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *