Posted By user Posted On

mobile application developmentവാഹനത്തിന്റെ രേഖകൾ ഇനി കയ്യിൽ കൊണ്ടുനടന്ന് ബുദ്ധിമുട്ടേണ്ട; എല്ലാം മൊബൈൽ ഫോണിൽ കാണിച്ചാൽ മതി, ഇതാ ഒരു അടിപൊളി ആപ്പ്

വാഹനവുമായി നിരത്തിൽ ഇറങ്ങുമ്പോൾ എല്ലാവരും വാഹനത്തിന്റെ രേഖകളും ഡ്രൈവിം​ഗ് ലൈസൻസും കയ്യിൽ കൊണ്ടു നടന്ന് ബുദ്ധിമുട്ടാറില്ലേ mobile application development. ഇനി രേ ഖകളെല്ലാം സുരക്ഷിതമായി നിങ്ങളുടെ ഫോണിൽ തന്നെ ഇരിക്കും. രേഖകൾ കളഞ്ഞു പോകുമെന്നോ, അല്ലെങ്കിൽ രേഖകൾ എടുക്കാൻ മറന്ന് പൊലീസിന്റെ പിടി വീഴുമെന്നോ ഉള്ള ടെൻഷനും വേണ്ട. അത്തരത്തിലുള്ള കിടിലൻ ആപ്പാണ് പരിചയപ്പെടുത്തുന്നത്.

പരിവാഹൻ മൊബൈൽ ആപ്ലിക്കേഷൻ

മൊബൈൽ അധിഷ്ഠിത ആപ്ലിക്കേഷനിലൂടെ പൗരന്മാർക്ക് ഗതാഗത സേവനങ്ങൾ നൽകുന്ന ആപ്പാണ് പരിവാഹൻ.ഗതാഗത മേഖലയുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങളിലേക്കും സേവനങ്ങളിലേക്കും യൂട്ടിലിറ്റികളിലേക്കും തൽക്ഷണ ആക്‌സസ് ലഭിക്കുന്നതിന് ഈ ആപ്പ് പൗരനെ പ്രാപ്തരാക്കുന്നു. പൗരന്മാർക്ക് സൗകര്യവും സംവിധാനത്തിൽ സുതാര്യതയും കൊണ്ടുവരാൻ ലക്ഷ്യമിട്ടുകൊണ്ടാണ് ആപ്പ് പ്രവർത്തിക്കുന്നത്.

പരിവാഹൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ; https://play.google.com/store/apps/details?id=com.nic.mparivahan&pli=1


മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിങ് ലൈസൻസ് സംബന്ധമായ എല്ലാ സേവനങ്ങളും പൂർണമായും ഈ ആപ്പിൽ ലഭ്യമാകും. കൂടാതെ
വാഹന രജിസ്‌ട്രേഷൻ സംബന്ധിച്ച മേൽ വിലാസം മാറ്റം, വാഹന കൈമാറ്റം രേഖപ്പെടുത്തൽ തുടങ്ങിയ സേവനങ്ങളും ലഭിക്കും. ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏതൊരു വാഹനത്തെയും കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങളും ആപ്പിൽ ലഭ്യമാണ്. വാഹനത്തിന്റെ ഉടമസ്ഥന്റെ പേര്, രജിസ്ട്രേഷൻ തീയതി, രജിസ്ട്രേഷൻ അതോറിറ്റി, വാഹനത്തിൽ ഉപയോ​ഗിക്കുന്ന ഇന്ധനം, വാഹന പ്രായം, ഇൻഷുറൻസ് സാധുത, ഫിറ്റ്നസ് സാധുത എന്നീ വിവരങ്ങളെല്ലാം ആപ്പിൽ കാണാം. വെർച്വൽ ആർസി/ഡിഎൽ, എൻക്രിപ്റ്റഡ് ക്യുആർ കോഡ്, ഇൻഫർമേഷൻ സർവീസസ്, ഡിഎൽ/ആർസി തിരയൽ, പൗരനുള്ള ഗതാഗത അറിയിപ്പ്, ആർടിഒ/ട്രാഫിക് ഓഫീസ് ലൊക്കേഷനുകൾ, സമ്പൂർണ ട്രാൻസ്‌പോർട്ട് ഓഫീസുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവയും ആപ്പിൽ എളുപ്പത്തിൽ ലഭിക്കും.

ഈ ആപ്ലിക്കേഷന്റെ പ്രധാന പ്രത്യേകതകൾ;

  1. രജിസ്ട്രേഷൻ നമ്പർ നൽകി പാർക്ക് ചെയ്തതോ ആകസ്മികമായതോ മോഷണം പോയതോ ആയ ഏതെങ്കിലും വാഹനത്തിന്റെ വിശദാംശങ്ങൾ കണ്ടെത്തുക.
  2. നിങ്ങളുടെ കാർ രജിസ്ട്രേഷൻ വിശദാംശങ്ങൾ പരിശോധിക്കുക.
  3. ഒരു സെക്കൻഡ് ഹാൻഡ് വാഹനത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കുക.
  4. നിങ്ങൾക്ക് ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങണമെങ്കിൽ പ്രായവും രജിസ്ട്രേഷൻ വിശദാംശങ്ങളും പരിശോധിക്കാവുന്നതാണ്.മുകളിലുള്ള ഫീച്ചറുകൾക്കൊപ്പം, നിങ്ങൾക്ക് DL വിശദാംശങ്ങൾ പരിശോധിച്ച് വെർച്വൽ DL, RC എന്നിവ സൃഷ്ടിക്കാനും കഴിയും

പരിവാഹൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ; https://play.google.com/store/apps/details?id=com.nic.mparivahan&pli=1

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl

Comments (0)

Leave a Reply

Your email address will not be published. Required fields are marked *