Posted By user Posted On

dupixentകുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; 20 ദശലക്ഷം ദിനാർ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞു

കുവൈത്ത് സിറ്റി; കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട dupixent. 20 ദശലക്ഷം ദിനാർ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഉദ്യോ​ഗസ്ഥർ തടഞ്ഞു. ഷുവൈഖ് തുറമുഖം വഴി 10 ദശലക്ഷം ലാറിക്ക ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം ആഭ്യന്തര മന്ത്രാലയം തടഞ്ഞു. ഏകദേശം 20 ദശലക്ഷം ദിനാർ വിപണി മൂല്യമുള്ള ഗുളികകളാണ് പിടിച്ചെടുത്തത്. ചൈനയിൽ നിന്ന് ഫർണിച്ചറുകളുമായി വന്ന വാഹനത്തിലാണ് ​ഗുളികൾ കടത്താൻ ശ്രമിച്ചത്. ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് ഷുവൈഖ് തുറമുഖം സന്ദർശിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് വേട്ടക്ക് നേതൃത്യം നൽകിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl

Comments (0)

Leave a Reply

Your email address will not be published. Required fields are marked *