കുവൈറ്റിൽ പ്രവാസി മലയാളി മരണപ്പെട്ടു

കുവൈറ്റിൽ പ്രവാസി മലയാളി മരണപ്പെട്ടു. എറണാകുളം സ്വദേശി സിനോ ദേവസ്സിക്കുട്ടി(43) യാണ് മരണപ്പെട്ടത്. കുവൈറ്റിലെ അദാൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നിയമനടപടികൾ OICC കുവൈത്ത് കെയർ ടീമിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി. ഇന്ന് ഉച്ചയ്ക്ക് 1.30-ന് സബാഹ് മോർച്ചറിയിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകുന്നേരം 7 മണിക്ക് കുവൈത്ത് എയർവേയ്‌സ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. അൽ ജാബർ ആശുപത്രിയിലെ ജീവനക്കാരിയായ പ്രിൻസി പോളിയാണ് ഭാര്യ. ഡിയോൺ, ദിയ, ദിവ എന്നിവർ മക്കളാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *