Posted By user Posted On

deportപുകവലി തടഞ്ഞു; സർക്കാർ ഉദ്യോ​ഗസ്ഥരെ ആക്രമിച്ച 10 പ്രവാസികളെ നാടുകടത്തും

കുവൈത്ത് സിറ്റി: കുവൈത്തില്‍ സർക്കാർ ഉദ്യോ​ഗസ്ഥരെ ആക്രമിച്ച 10 പ്രവാസികളെ നാടുകടത്തും deport. പുകവലിക്കുന്നത് വിലക്കിയതിന്റെ വൈരാ​ഗ്യത്തിലാണ് പ്രതികൾ വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചത്. ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ദജീജ് പ്രദേശത്ത് പരിശോധനകള്‍ നടത്തുകയായിരുന്ന ഉദ്യോഗസ്ഥരാണ് ആക്രമിച്ചത്. ഈജിപ്ത് സ്വദേശികളാണ് ആക്രമിച്ചത്. ദജീജ് പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ ഒരു ഈജിപ്ത് സ്വദേശി കടക്കുള്ളില്‍ നിന്ന് പുകവലിക്കുന്നത് ഉദ്യോഗസ്ഥര്‍ കണ്ടു. അടച്ചിട്ട സ്ഥലങ്ങളില്‍ പുകവലിക്കുന്നത് നിയമവിരുദ്ധമായതിനാല്‍ പുകവലിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ പ്രകോപിതനായ പ്രവാസി, ഉദ്യോഗസ്ഥനെ ആക്രമിക്കുകയും മറ്റ് പ്രവാസികളെ കൂടി വിളിച്ചു വരുത്തുകയുമായിരുന്നു. പിന്നാലെ മെഡിക്കല്‍ റിപ്പോര്‍ട്ട് അടക്കമുള്ള രേഖകളോടൊപ്പം ഉദ്യോ​ഗസ്ഥർ പൊലീസിൽ പരാതി നൽകി.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈജിപ്ത് സ്വദേശികളായ 10 പ്രതികളെയും പൊലീസ് പിടികൂടുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ജോലിക്ക് തടസ്സം നിന്നു, രാജ്യത്തെ നിയമങ്ങള്‍ പാലിച്ചില്ല, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു എന്നിങ്ങനെ വിവിധ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷം പ്രതികളെ നാടുകടത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl

Comments (0)

Leave a Reply

Your email address will not be published. Required fields are marked *