Posted By user Posted On

expat കഴിഞ്ഞ വർഷം 178,919 പ്രവാസികൾ കുവൈത്ത് വിട്ടെന്ന് റിപ്പോർട്ട്

കുവൈറ്റ് സിറ്റി: കഴിഞ്ഞ വർഷം 178,919 പ്രവാസികൾ കുവൈത്ത് വിട്ടെന്ന് സ്ഥിതിവിവര കണക്കുകൾ expat. ഒരു പ്രാദേശിക മാധ്യമമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. 800 ദിനാർ ഫീസ് അടയ്ക്കാൻ കഴിയാത്തതിനാൽ, 60 വയസ് മുതൽ പ്രായമുള്ള ബിരുദധാരികളായ 17,891 പ്രവാസികളും രാജ്യം വിട്ടു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) ആണ് ഇക്കാര്യം വ്യക്തമാക്കി സ്ഥിതിവിവര കണക്കുകൾ പ്രസിദ്ധീകരിച്ചത്. 2021 മധ്യത്തിൽ 60 വയസും അതിൽ കൂടുതലുമുള്ള പ്രവാസി തൊഴിലാളികളുടെ എണ്ണം 122,536 ആയിരുന്നു. എന്നാൽ, 2022 പകുതിയോടെ 104,645 ആയി ഈ സംഖ്യ കുറഞ്ഞു. 2021 മധ്യത്തിൽ യൂണിവേഴ്സിറ്റി ബിരുദധാരികളുടെ എണ്ണം 155,665 ആയിരുന്ന സ്ഥനത്ത് 2022 പകുതിയോടെ ഈ സംഖ്യ 146,942 ആയി. കൂടാതെ, ബിരുദാനന്തര ബിരുദധാരികളുടെ എണ്ണവും 2021 മധ്യത്തിൽ 7,213 ആയിരുന്നത് 2022 മധ്യത്തോടെ 6,912 ആയി. മൊത്തം പ്രവാസി തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ വർഷം മധ്യത്തിൽ 2718803 ആയിരുന്നു. 2021-ൽ അവരുടെ എണ്ണം ഏകദേശം 2897522 ആയിരുന്നു. അതായത് ഏകദേശം 178,919 പ്രവാസികൾ ഒരു വർഷത്തിനുള്ളിൽ കുവൈത്ത് വിട്ടെന്ന് സാരം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *