Posted By user Posted On

alcohol കുവൈത്തിൽ 73 മദ്യക്കുപ്പികളുമായി രണ്ട് പ്രവാസികൾ പിടിയിൽ

കുവൈറ്റ് സിറ്റി അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ രണ്ട് ഏഷ്യൻ വംശജരെ കള്ളക്കടത്ത് നടത്തിയതിന് alcohol അറസ്റ്റ് ചെയ്തതായി അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഫഹാഹീലിൽ മദ്യം വിൽക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.ഫഹാഹീലിലെ ചെക്ക്‌പോസ്റ്റിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ചെക്ക്‌പോസ്റ്റിൽ എത്തിയപ്പോൾ ഇവർ പരിഭ്രാന്തരായത് ശ്രദ്ധയിൽപ്പെട്ട ഉദ്യോ​ഗസ്ഥർ വാഹനം പരിശോധിക്കുകയായിരുന്നു. കാറിന്റെ പിൻസീറ്റിൽ ബാഗിനുള്ളിൽ ഇറക്കുമതി ചെയ്തതും നാടൻ മദ്യവും കണ്ടെത്തി. 73 കുപ്പികളാണ് പോലീസ് കണ്ടെത്തിയത്. പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവരെ ഉദ്യോ​ഗസ്ഥർ പിടികൂടി ഡ്രഗ് ആൻഡ് ആൽക്കഹോൾ കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റിൽ ഏൽപ്പിച്ചു

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *