റിയാദ്: റിയാദ് ഖാലിദിയ്യയിൽ പെട്രോൾ പമ്പിനടുത്തുള്ള താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ fire force നാല് മലയാളികൾ അടക്കം ആറ് ഇന്ത്യക്കാർ മരിച്ചു. മലപ്പുറം സ്വദേശികളായ മലയാളികളും ഗുജറാത്ത് തമിഴ്‌നാട് സ്വദേശികളുമാണ് മരിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ന് പുലർച്ചെ 1.30നാണ് അഗ്നിബാധയുണ്ടായതെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.. ഖാലിദിയ്യയിലെ പെട്രോൾ പമ്പിൽ പുതിയതായി ജോലിക്കെത്തിയവരാണ് അപകടത്തിൽപെട്ടത്. വ്യാഴാഴ്ചയാണ് ഇവരിൽ മൂന്ന് പേർക്ക് ഇഖാമ പോലും ലഭിച്ചത്. നിലവിൽ മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ധീഖ് തുവ്വൂരും സഹപ്രവർത്തകരും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5