Posted By user Posted On

best online coaching for neet നീറ്റ് പരീക്ഷയ്ക്കൊരുങ്ങി കുവൈത്ത് ; ഹെ​ൽ​പ് ഡെ​സ്ക് ഉടൻ സ​ജ്ജ​മാ​കും

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഈ ​വ​ർ​ഷ​ത്തെ നീ​റ്റ് പ​രീ​ക്ഷ മേ​യ് ഏ​ഴി​ന് നടക്കും. അ​ബ്ബാ​സി​യ​യി​ലെ best online coaching for neet ഇ​ന്ത്യ​ൻ എ​ജു​ക്കേ​ഷ​ൻ സ്‌​കൂ​ളി​ൽ രാ​വി​ലെ 11.30ന് ​പ​രീ​ക്ഷ ആ​രം​ഭി​ക്കും. രാ​ജ്യ​ത്തെ വി​വി​ധ ഇ​ന്ത്യ​ൻ സ്‌​കൂ​ളു​ക​ളി​ൽ​നി​ന്നാ​യി അ​ഞ്ഞൂ​റി​ല​ധി​കം കു​ട്ടി​ക​ളാ​ണ് ഇത്തവണ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. ​ഇന്ത്യ​ൻ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. അ​ഡ്മി​റ്റ് കാ​ർ​ഡും തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മു​ള്ള വി​ദ്യാ​ർഥി​ക​ളെ മാ​ത്ര​മേ ര​ജി​സ്ട്രേ​ഷ​ൻ ഏ​രി​യ​യി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കൂ.പ​രീ​ക്ഷ​ക്കെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി സ്കൂ​ൾ പ​രി​സ​ര​ത്ത് ഹെ​ൽ​പ് ഡെ​സ്ക് സ​ജ്ജ​മാ​കും. വി​ദ്യാ​ർ​ഥി​ക​ൾ ര​ജി​സ്ട്രേ​ഷ​ൻ ഡെ​സ്കി​ൽ ര​ക്ഷി​താ​ക്ക​ളു​ടെ അ​ടി​യ​ന്ത​ര കോ​ൺ​ടാ​ക്ട് ന​മ്പ​ർ ന​ൽ​ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ര​ജി​സ്റ്റ​ർ ചെ​യ്ത മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സു​ഗ​മ​മാ​യി പ​രീ​ക്ഷ എ​ഴു​താ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​വ​രു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​രീ​ക്ഷ​ക്ക്‌ മു​ന്നോ​ടി​യാ​യി കേ​ന്ദ്ര പ​രീ​ക്ഷ ഏ​ജ​ൻ​സി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ സ്വ​കാ​ര്യ കോ​ള​ജു​ക​ളി​ൽ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ കോ​ഴ്സു​ക​ളാ​യ എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ്, ആ​യു​ഷ് കോ​ഴ്‌​സു​ക​ൾ പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള പ്ര​വേ​ശ​ന​പ​രീ​ക്ഷ​യാ​ണി​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *