
kerala കടമായി കൊടുത്ത സ്വർണവും പണവും തിരികെ ചോദിച്ചു, യുവതിയെ കൊന്ന് വെട്ടിനുറുക്കി വനത്തിൽ ഉപേക്ഷിച്ച് സുഹൃത്ത്, കണ്ടെത്തിയത് കാൽപ്പത്തിയുടെ ഭാഗം മാത്രം
തൃശ്ശൂർ: അതിരപ്പിള്ളിയിൽ യുവതിയെ സുഹൃത്ത് കൊന്ന് വനത്തിൽ തള്ളി. അങ്കമാലി പാറക്കടവ് kerala സ്വദേശി സനിലിന്റെ ഭാര്യ ആതിരയാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തിൽ ആതിരയുടെ സുഹൃത്ത് ഇടുക്കി സ്വദേശി അഖിൽ അറസ്റ്റിലായി. ആതിരയുടെ സുഹൃത്ത് ഇടുക്കി സ്വദേശി അഖിൽ അറസ്റ്റിലായി.കഴിഞ്ഞ മാസം 29നാണ് ആതിരയെ കാണാതായത്. ആതിര അഖിലിനൊപ്പം ഒന്നിച്ച് കാറിൽ കയറി പോകുന്നത് കണ്ടതായി പോലീസിന് വിവരം ലഭിച്ചതാണ് കേസിൽ നിർണായകമായത്. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെക്കുറിച്ച് വ്യക്തമായത്. ഷാൾ കൊണ്ട് കഴുത്ത് ഞെരിച്ചാണ് ആതിരയെ കൊലപ്പെടുത്തിയത്. സാമ്പത്തികമായി അഖിലിനെ പലപ്പോഴായി ആതിര സഹായിച്ചിട്ടുണ്ട്. ഈ പണം തിരികെ ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ മുറിച്ച് തുമ്പൂർമുഴി വനത്തിൽ കൊണ്ടിടുകയായിരുന്നുവെന്നാണ് നിഗമനം. യുവതിയുടെ കാൽപ്പത്തികൾ മാത്രമാണ് വനത്തിൽനിന്ന് ഇതുവരെ കണ്ടെത്താനായത്. മറ്റു ശരീര ഭാഗങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കാലടി പോലീസാണ് കേസന്വേഷിക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് അഖിൽ മൃതദേഹം ഉപേക്ഷിച്ച സ്ഥലം സംബന്ധിച്ച് പോലീസിന് വിവരം നൽകിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5
Comments (0)