Posted By user Posted On

gofirst flight ഗോ ​ഫ​സ്റ്റ് വിമാന സ​ർ​വി​സ് വീ​ണ്ടും റ​ദ്ദാ​ക്കി; കുവൈത്തിൽ നിന്ന് കേരളത്തിലേക്ക് ഈ ദിവസങ്ങളിൽ സർവീസില്ല, വലഞ്ഞ് പ്രവാസി മലയാളികൾ

കു​വൈ​ത്ത് സി​റ്റി: ഗോ ​ഫ​സ്റ്റ് എ​യ​ർ​ലൈ​ൻ​സ് മേ​യ് ഒ​മ്പ​തു​വ​രെ​യു​ള്ള സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി. സാ​മ്പ​ത്തി​ക gofirst flight പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യതിനെ തുടർന്നാണ് വീണ്ടും വിമാനങ്ങൾ റദ്ദാക്കിയത്. തു​ട​ർ​ച്ച​യാ​യി സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യ​തോ​ടെ കു​വൈ​ത്തി​ലെ ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ പ്ര​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്.കു​വൈ​ത്തി​ൽ​ നി​ന്നു ക​ണ്ണൂ​രി​ലേ​ക്ക് അ​ടു​ത്ത ശ​നി, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വി​സു​ണ്ടാ​കില്ല എന്നത് തന്നെയാണ് കാരണം. വി​മാ​ന സ​ർ​വി​സ് പൂ​ർ​ണ​മാ​യും നി​ല​ച്ചു​പോ​കു​മോ എ​ന്ന സം​ശ​യവും പലർക്കുമുണ്ട്. കു​വൈ​ത്തി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കും തി​രി​ച്ചും പ്ര​വാ​സി​ക​ളു​ടെ പ്ര​ധാ​ന ആ​ശ്ര​യ​മാ​ണ് ഈ വിമാന സർവ്വീസ്. അ​വ​ധി​ക്കാ​ലം വ​രാ​നി​രി​ക്കെ നി​ര​വ​ധി പേ​ർ ഈ ​വി​മാ​ന​ത്തി​ന് കു​വൈ​ത്തി​ൽ​നി​ന്ന് മു​ൻ​കൂ​ട്ടി ടി​ക്ക​റ്റ് എ​ടു​ത്തവരും ഉണ്ട്. നിലവിൽ സർവ്വീസ് റദ്ദാക്കിയ വിവരം അധികൃതർ യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത യാ​ത്ര​ക്കാ​ർ​ക്ക് പ​ണം വൈ​കാ​തെ മ​ട​ക്കി​ന​ൽ​കുമെന്നും വി​മാ​നം റ​ദ്ദാ​ക്കി​യ​തു​വ​ഴി യാ​ത്ര​ക്ക് ത​ട​സ്സം നേ​രി​ട്ട​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കു​മെ​ന്നും വി​മാ​നക്കമ്പനി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കു​വൈ​ത്തി​ൽ​നി​ന്ന് ശ​നി, വ്യാ​ഴം, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ക​ണ്ണൂ​രി​ലേ​ക്കും തി​രി​ച്ച് കു​​വൈ​​ത്തി​​ലേ​​ക്കും ഗോ ​ഫ​സ്റ്റ് സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്നു. ഗോ ​ഫ​സ്റ്റി​നു പു​റ​മെ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് മാ​ത്ര​മാ​ണ് കു​വൈ​ത്തി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് സ​ർ​വി​സു​ള്ള​ത്. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ആ​ഴ്ച​യി​ൽ ഒ​രു​ദി​വ​സം മാ​ത്ര​മാ​ണ് സ​ർ​വി​സ് നടത്തുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ പ്രവാസികളും ​ഗോ ഫസ്റ്റ് എയർലൈനിനെ തന്നെയായിരുന്നു ആശ്രയിക്കാറുള്ളത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *