കുവൈത്ത് സിറ്റി; കുവൈത്തിൽ നിരവധി കുട്ടികളെ ലൈംഗിക പീഡനത്ത് ഇരയാക്കിയ പ്രവാസി law അധ്യാപകന്റെ വധശിക്ഷ റദ്ദാക്കി. 10 വർഷത്തെ തടവ് ശിക്ഷയായിട്ടാണ് കോടതി ശിക്ഷ ഇളവ് ചെയ്തത്. കുവൈത്ത് അപ്പീൽ കോടതിയുടേതാണ് വിധി. പ്രതിക്കെതിരെ നിലവിൽ ഇതെ കുറ്റത്തിന് നിരവധി കേസുകൾ നിലവിൽക്കുന്നുണ്ട്, ഈ കേസുകളിൽ ഇത് വരെ അന്തിമ വിധി പുറപ്പെടുവിച്ചിട്ടില്ല.കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിലെ മത പഠന വിഭാഗത്തിലെ അധ്യാപകനായിരുന്നു പ്രതി. കഴിഞ്ഞ വർഷമാണ് ഇയാൾ പിടിയിലാകുന്നത്. കടയിൽ സാധനം വാങ്ങാൻ വന്ന കുട്ടിയെ സമീപത്തെ കെട്ടിടത്തിൽ കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ഇയാൾക്കെതിരായ കേസ്. ഫർവാനിയ പ്രദേശത്താണ് സംഭവം നടന്നത്. കുട്ടിയുടെ പിതാവാണ് പരാതി നൽകിയത്. തുടർന്ന് പരിസരത്തെ സി. സി. ടി. വി. ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയെ കണ്ടെത്തിയത്. തുടർ അന്വേഷണത്തിൽ ഇയാൾ നിരവധി കുട്ടികളെ ഇത്തരത്തിൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തി. സംഭവത്തിന് പിന്നാലെ ഇയാൾക്കെതിരെ നിരവധി രക്ഷിതാക്കൾ പരാതി നൽകുകയും ചെയ്തിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5