
online schoolസ്ക്കൂളിൽ ഹാജരാകാതെ വിദ്യാർത്ഥികൾ, സർക്കാരിന് ഭീമമായ നഷ്ടം; നടപടി വേണമെന്ന് കുവൈത്ത് മന്ത്രാലയം
കുവൈത്ത് സിറ്റി; സ്ക്കൂളുകളിൽ ഹാജരാകാത്ത വിദ്യാർത്ഥികൾക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി online school കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. ഇക്കാര്യത്തിൽ സ്ക്കൂൾ അഡ്മിനിസ്ട്രേഷനുകൾക്ക് മന്ത്രാലയം കർശന നിർദേശവും നൽകിയിട്ടുണ്ട്. സ്ക്കൂളുകളിൽ പല ദിവസങ്ങളിലും വിദ്യാർത്ഥികൾ ഹാജരാകാത്തത് മൂലം വലിയ നഷ്ടമാണ് സർക്കാരിന് ഉണ്ടാകുന്നത്. ഒരു വിദ്യാർത്ഥിക്ക് വേണ്ടി വർഷത്തിൽ 3000 ദിനാറാണ് സർക്കാർ ചെലവാക്കുന്നത്. 135 മുതൽ 150 പ്രവർത്തി ദിവസമാണ് ഒരു വർഷം വിദ്യാലയങ്ങളിൽ ഉണ്ടാകുന്നത്. ഇതുപ്രകാരം 18 ദിനാറാണ് ഓരോ വിദ്യാർത്ഥിക്കും വേണ്ടി ഓരോ ദിവസവും സർക്കാർ ചെലവാക്കുന്നത്. റമദാന്റെ ആദ്യ ദിനത്തിൽ പല സ്ക്കൂളുകളിലും കുട്ടികൾ കൂട്ടമായി അവധി എടുത്ത സാഹചര്യം ഉണ്ടായിരുന്നു. ഇത്തരത്തിൽ കൂട്ട അവധി എടുത്ത ദിനത്തിൽ 6 മില്യൺ ദിനാറിന്റെ നഷ്ടമുണ്ടായതായും അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KPa5RcusUQiIgyJnhcDCEn
Comments (0)