Posted By user Posted On

big ticket log in ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനം നേടിയ വിവരം വിശ്വസിക്കാനാവാതെ ഫോൺ കട്ട് ചെയ്തു; 44 കോടി സ്വന്തമാക്കി മലയാളി യുവാവ്

അബുദാബി: തിങ്കളാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് 250-ാം സീരിസ് നറുക്കെടുപ്പിൽ big ticket log in രണ്ട് കോടി ദിർഹത്തിന്റെ (44 കോടിയിലധികം ഇന്ത്യൻ രൂപ) സമ്മാനം ഇന്ത്യക്കാരന്. ബംഗളുരുവിൽ‍ താമസിക്കുന്ന മലയാളിയായ അരുൺകുമാർ വടക്കേ കോറോത്ത് ആണ് വിജയി. 261031 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഭാ​ഗ്യം കൊണ്ടുവന്നത്. ഓൺലൈൻ വഴിയാണ് അരുൺ സമ്മാനാർത്തിന് അർഹമായ ടിക്കറ്റ് മാർച്ച് 22ന് എടുത്തത്. കോടീശ്വരനായ വിവരം അറിയിക്കാൻ ബിഗ് ടിക്കറ്റ് അധികൃതർ നറുക്കെടുപ്പ് വേദിയിൽ വെച്ച് അദ്ദേഹത്തെ ഫോണിൽ വിളിച്ചെങ്കിലും കബളിപ്പിക്കുകയാണെന്ന് കരുതി പ്രതികരിക്കാതെ അദ്ദേഹം ഫോൺ കട്ട് ചെയ്യുകയായിരുന്നു. എന്നിരുന്നാലും, സമ്മാനം നേടിയെന്ന് വീണ്ടും സ്ഥിരീകരിക്കാൻ അദ്ദേഹത്തെ പിന്നീട് വിളിക്കുമെന്ന് ഷോ സംഘാടകർ അറിയിച്ചു. ഡ്രീം കാർ സീരിസ് ഉൾപ്പെടെ ഇന്നലെ നടന്ന ബിഗ് ടിക്കറ്റിന്റെ ആകെ 11 നറുക്കെടുപ്പുകളിൽ ഒൻപതിലും സമ്മാനങ്ങൾ സ്വന്തമാക്കിയത് ഇന്ത്യക്കാരാണ്. ബഹ്റൈനിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻ സുരേഷ് മാത്തനാണ് ഒരു ലക്ഷം ദിർഹത്തിന്റെ രണ്ടാം സമ്മാനം സ്വന്തമാക്കിയത്. 018462 എന്ന ടിക്കറ്റാണ് അദ്ദേഹത്തിന് സമ്മാനം നേടി കൊടുത്തത്. ഇന്ത്യൻ പൗരനായ മുഹമ്മദ് ഷഫീഖ് 333142 എന്ന നമ്പറിലൂടെ 90,000 ദിർഹത്തിന്റെ മൂന്നാം സമ്മാനവും, മറ്റൊരു ഇന്ത്യക്കാരനായ റിയാസ് തിരുവട്ടുതൊടി 259107 എന്ന നമ്പറിലൂടെ 80,000 ദിർഹത്തിന്റെ നാലാം സമ്മാനവും സ്വന്തമാക്കി. പാകിസ്ഥാന്‍ പൗരനായ ഷൊയ്‍ബ് ഹൈദറിന് 235080 നമ്പറിലുള്ള ടിക്കറ്റിലൂടെ അഞ്ചാം സമ്മാനം ലഭിച്ചു. ഇന്ത്യക്കാരായ മുഹമ്മദ് അലി, തോമസ് പുന്നൂകാലം ജോസഫ്, ദീപു ക്ലീറ്റസ്, ജീന വര്‍ഗീസ് എന്നിവരാണ് യാഥാക്രമം ആറ് മുതല്‍ ഒന്‍പത് വരെയുള്ള സമ്മാനങ്ങള്‍ നേടിയത്.ബ്രിട്ടീഷ് പൗരനായ ജോര്‍ജ് ഡോണെലിയ്ക്കാണ് 20,000 ദിര്‍ഹത്തിന്റെ പത്താം സമ്മാനം നേടി. ഡ്രീം കാര്‍ സീരിസ് നറുക്കെടുപ്പില്‍ അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ അരുണ്‍ മൂന്നുമൂലയില്‍ ജോസഫ് റേഞ്ച് റോവര്‍ കാര്‍ സ്വന്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *