Posted By user Posted On

Back To School പ്രവാസികൾക്ക് തിരിച്ചടി: 1875 പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കാൻ ഒരുങ്ങി കുവൈത്ത്

കുവൈറ്റ് സിറ്റി: രാജ്യത്ത് 2022- 23 അധ്യായന വർഷത്തിന്റെ അവസാനത്തോടെ 1875 പ്രവാസി അധ്യാപകരുടെ Back To School സേവനം അവസാനിപ്പിക്കും.വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ജോലികൾ കുവൈത്തി വൽക്കരിക്കുന്നതിനുള്ള വിദ്യാഭ്യാസ മന്ത്രി ഡോക്ടർ അഹമ്മദ് അദ്വാനിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. ഇതിൻ്റെ ഭാഗമായി
ബന്ധപ്പെട്ട അതോറിറ്റികൾ അധ്യാപകരുടെ അനുയോജ്യമായ എണ്ണം ഉള്ള സ്പെഷലൈസേഷനുകളിൽ കുവൈത്തിവൽക്കരണം നടത്താനുളള തയ്യാറെടുപ്പിലാണ്. ഓരോ വിഭാഗത്തിന് അനുസൃതമായി പ്രത്യേകം പ്ലാനും റീപ്ലേസ്മെൻറ് നിരക്കുകളും തയ്യാറാക്കിയിട്ടുണ്ട്. പ്രവാസികളെയും മാറ്റി നിയമിക്കുന്നതിനും പൗരന്മാർക്ക് ലഭ്യമായ സ്പെഷലൈസേഷനുകളിൽ അവരെ തന്നെ നിയമിക്കുന്നതിനും അനുപാതികമായ രീതി നടപ്പാക്കാനാണ് മന്ത്രാലയത്തിൻ്റെ നീക്കം. 25 ശതമാനമോ അതിൽ താഴെയോ പ്രവാസികൾക്ക് ലഭ്യമാകുന്ന സ്പെഷ്യലൈസേഷനിൽ
എല്ലാ പ്രവാസി അധ്യാപകരുടെയും സേവനം അവസാനിപ്പിക്കുമെന്ന് മന്ത്രാലയങ്ങൾ ചൂണ്ടിക്കാട്ടി. 25ശതമാനത്തിൽ അധികം പ്രവാസി അധ്യാപകരുള്ള സ്പെഷലൈസേഷനുകൾക്ക് പദ്ധതി ഘട്ടം ഘട്ടമായാണ് നടപ്പാക്കുക. വർഷങ്ങൾക്കുശേഷം ഇത് 100% എത്തുക എന്നതാണ് ലക്ഷ്യമാക്കുന്നതെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *