Posted By user Posted On

best freelance websites പ്രവാസികൾക്ക് തിരിച്ചടി; കുവൈത്തിൽ അവിദഗ്ധ തൊഴിലാളികളെ കുറക്കാൻ നീക്കം, യോ​ഗം വിളിച്ച് ആഭ്യന്തര മന്ത്രാലയം

രാ​ജ്യ​ത്തെ വൈ​ദ​ഗ്ധ്യ​മി​ല്ലാ​ത്ത പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കുന്നതിനുള്ള best freelance websites നീക്കവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ജനസംഖ്യാ അസന്തുലിതാവസ്ഥ കുറയ്ക്കുന്നതിന്റെ ഭാ​ഗമായിട്ടാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (പിഎഎം) ലും ഇഖാമ കാര്യ വകുപ്പുമായി ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് ഈ മാസം ഒരു യോഗം ചേരും. ജനസംഖ്യാ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഒരു റോഡ് മാപ്പ് നിർമ്മിക്കാൻ യോഗം ശ്രമിക്കും എന്നാണ് വിവരം. അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള തീരുമാനം നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന നടപടിക്രമങ്ങളുടെ ഒരു ലിസ്റ്റ് തന്നെ യോ​ഗം ചർച്ച ചെയ്യും. രാ​ജ്യ​ത്തെ വി​ദേ​ശി​ക​ളി​ൽ ന​ല്ലൊ​രു പ​ങ്കും അ​വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളാ​ണ്. വി​ദേ​ശി​ക​ളാ​യ അ​വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ വ​ര​വ് ജ​ന​സം​ഖ്യ വ​ർ​ധ​ന​ക്ക് കാ​ര​ണ​മാ​വു​ന്ന​താ​യും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. വി​ദേ​ശി നി​യ​മ​ന​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യും നി​ല​വി​ലു​ള്ള​വ​രെ പ​ടി​പ​ടി​യാ​യി കു​റ​ച്ചും രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ ക്ര​മീ​ക​രി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ധി​കൃ​ത​ർ. രാജ്യത്ത് നിക്ഷേപം നടത്താത്ത വിദേശികളുടെ പരമാവധി റെസിഡൻസി അഞ്ച് വർഷമായി പരിമിതപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും യോ​ഗത്തിൽ ചർച്ചയാകും എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *