Posted By user Posted On

cheapo air 50 യാത്രക്കാരെ മറന്ന് വിമാനം പറന്നുപൊങ്ങി, പ്രതിഷേധിച്ച് യാത്രക്കാർ; വിശദീകരണം തേടി അധികൃതർ

ബം​ഗളൂരുവിൽ അൻപത് യാത്രക്കാരെ മറന്ന് ഗോ ഫസ്റ്റ് വിമാനം പറന്നുപൊങ്ങി. വിമാനത്താവളത്തിൽ നിന്ന് cheapo air ഫ്‌ളൈറ്റിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്ന ബസിൽ ഉണ്ടായിരുന്ന അൻപത് പേരെയാണ് ഫ്‌ളൈറ്റ് അധികൃതർ മറന്ന് പോയത്. ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനമാണ് യാത്രക്കാരെ കയറ്റാതെ പറന്നത്. തിങ്കളാഴ്ച രാവിലെ 6.30 ന്റെ ജി8 116 വിമാനത്തിലാണ് സംഭവം. വിമാനത്തിനടുത്തേക്ക് യാത്രക്കാരെ കൊണ്ടുപോയത് നാല് ബസുകളിലായായിരുന്നു. ഇതിൽ ഒരു ബസിലെ 55 യാത്രക്കാരെയാണ് ഗോ ഫസ്റ്റ് അധികൃതർ മറന്ന് പോയത്. യാത്രക്കാരുടെ ബോർഡിങ് പാസുകൾ നൽകുകയും ബാഗുകൾ ഉൾപ്പെടെ പരിശോധന കഴിയുകയും ചെയ്തിട്ടാണ് പിഴവ് സംഭവിച്ചത്. സംഭവത്തെ തുടർന്ന് യാത്രക്കാർ പരാതി നൽകി. ഇതിന് പിന്നാലെ നാല് മണിക്കൂറിന് ശേഷം പറന്ന 10 മണിയുടെ ഗോ ഫസ്റ്റ് വിമാനത്തിൽ യാത്രക്കാരെ ഉൾപ്പെടുത്തി ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയായിരുന്നു. എന്നാൽ, വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ ഉൾപ്പെടെ ട്വിറ്ററിൽ ടാഗ് ചെയ്ത് നിരവധി പരാതികളാണ് യാത്രക്കാർ നൽകിയിരുന്നത്. സംഭവത്തിൽ ഡിജിസിഎ വിമാന അധികൃതരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഗോ ഫസ്റ്റ്, എന്നാൽ മറ്റൊരു പ്രസ്താവനയും ഇതുവരെ നടത്തിയിട്ടില്ല.വിഷയത്തിൽ റിപ്പോർട്ട് പരിശോധിച്ച ശേഷം നടപടി കൈകൊള്ളുമെന്ന് ഡിജിസിഎ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *