Posted By user Posted On

chemotherapy drugs മയക്ക്മരുന്ന് കടത്ത്; കുവൈത്തിൽ ഒരു വർഷത്തിനിടെ പിടിയിലായത് 3000 പേർ

കു​വൈ​ത്ത് സി​റ്റി: മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്, കൈ​മാ​റ്റം തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏർപ്പെട്ട് 3,000 പേ​രെ chemotherapy drugs ഒ​രു വ​ർ​ഷ​ത്തി​നി​ടെ പിടികൂടിയതായി കുവൈത്ത് പൊലീസ്. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ 1,500 കു​വൈ​ത്തി​ക​ളും 800 ബി​ദൂ​നി​ക​ളും 300 ഈ​ജി​പ്ഷ്യ​ൻ പ്ര​വാ​സി​ക​ളും 400 പേ​ർ മ​റ്റ് രാ​ജ്യ​ക്കാ​രു​മാ​ണ്. പ്ര​തി​ക​ളി​ൽനി​ന്ന് 1,700 കി​ലോ​യോ​ളം ഹാ​ഷി​ഷ് പി​ടി​ച്ചെ​ടു​ക്കുകയും ചെയ്തിട്ടുണ്ട്. മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വെ​ച്ച​തി​നെ തു​ട​ർന്ന് 860 ലേ​റെ വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തി​യ​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ പി​ടി​ക്കു​ന്ന പ്ര​തി​ക​ൾക്ക് ക​ഠി​ന​ശി​ക്ഷ​ക​ളാ​ണ് ന​ൽകു​ന്ന​ത്. മു​ൻ വ​ർഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കേ​സു​ക​ളി​ൽ വ​ൻ വ​ർ​ധ​ന​യാ​ണു​ള്ള​തെന്ന് ല​ഹ​രി നി​യ​ന്ത്ര​ണ വ​കു​പ്പ് അറിയിച്ചു. മ​യ​ക്കു​മ​രു​ന്നി​ൻറെ അ​മി​ത ഉ​പ​യോ​ഗം മൂ​ലം ക​ഴി​ഞ്ഞ വ​ർഷം മാ​ത്രം 144 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും സ്വ​ദേ​ശി​ക​ളാ​ണ്. മൊ​ത്തം മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ക്താ​ക്ക​ളി​ൽ 92 ശ​ത​മാ​ന​വും പു​രു​ഷ​ന്മാ​രാ​ണ്.മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം രം​ഗ​ത്തു​ണ്ട്. രാ​ജ്യ​വ്യാ​പ​ക​മാ​യി ​പ​രി​ശോ​ധ​ന​ക​ളും ന​ട​പ​ടി​ക​ളും ന​ട​ന്നു​വ​രു​ക​യാ​ണ്. ല​ഹ​രി​മു​ക്ത ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും സ​ജീ​വ​മാ​ണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *