കുവൈത്ത് സിറ്റി; കുവൈത്തിലെ വിന്റർ വണ്ടർ ലാൻഡ് വിനോദ പാര്‍ക്ക് ഞായറാഴ്ച പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു winter wonderland. അവധി ദിവസങ്ങളില്‍ ഉച്ചക്ക് ഒരു മണി മുതൽ രാത്രി 12 മണിവരെയും മറ്റു ദിവസങ്ങളില്‍ വൈകീട്ട് അഞ്ചു മുതൽ രാത്രി 12 മണി വരെയും ആയിരിക്കും പാർക്കിന്റെ പ്രവര്‍ത്തനം. എല്ലാ പ്രായത്തിലുമുള്ള സന്ദർശകരെ ആകർഷിക്കുന്ന വിധത്തിൽ വിവിധ റൈഡുകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. അഞ്ചു ദിനാറാണ് പ്രവേശന ഫീസ്. 4 വയസോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾക്ക് സൗജന്യമായി പ്രവേശിക്കാം. ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി ഉദ്ഘാടനത്തിനുള്ള കൃത്യമായ തയ്യാറെടുപ്പുകളും ക്രമീകരണങ്ങളും നടത്തിയതിനാൽ പരിപാടിയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ ടിക്കറ്റ് വാങ്ങുന്നതിനായി ശനിയാഴ്ചയും ആളുകൾ കൂട്ടത്തോടെ ഇവിടെ എത്തിയിരുന്നു. ഒരാൾക്ക് പ്രതിദിനം പരമാവധി 10 ടിക്കറ്റുകള്‍ മാത്രമാണ് അനുവദിക്കുക. സ്വദേശികള്‍ക്കും വിദേശികള്‍ക്കും കുടുംബത്തോടെ എത്തി ശൈത്യകാലം ആഘോഷിക്കുവാനുള്ള എല്ലാ സൗകര്യങ്ങളും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. അൽ-ഷാബിൽ സ്ഥിതി ചെയ്യുന്ന കുവൈറ്റ് വിന്റർ വണ്ടർലാൻഡ് 1600 ഓളം കാറുകൾക്കുള്ള സെൽഫ് പാർക്കിംഗ്, വാലെറ്റ് പാർക്കിംഗ് ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q