winter wonderlandകുവൈത്തിന്റെ ആഘോഷങ്ങൾക്ക് ഇനി പുതിയ മുഖം ; വിന്റർ വണ്ടർലാന്റ് തുറന്നു

കുവൈത്ത് സിറ്റി; കുവൈത്തിലെ വി​ന്റ​ർ വ​ണ്ട​ർ ലാ​ൻ​ഡ് വി​നോ​ദ പാ​ര്‍ക്ക് ഞാ​യ​റാ​ഴ്ച പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് തു​റ​ന്ന് കൊ​ടുത്തു winter wonderland. അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ച്ച​ക്ക് ഒ​രു മ​ണി മു​ത​ൽ രാ​ത്രി 12 മ​ണി​വ​രെ​യും മ​റ്റു ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കീ​ട്ട് അ​ഞ്ചു മു​ത​ൽ രാ​ത്രി 12 മ​ണി വ​രെ​യും ആ​യി​രി​ക്കും പാ​ർ​ക്കി​ന്റെ പ്ര​വ​ര്‍ത്ത​നം. എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന വി​ധ​ത്തി​ൽ വി​വി​ധ റൈ​ഡു​ക​ൾ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ഞ്ചു ദി​നാ​റാ​ണ് പ്ര​വേ​ശ​ന ഫീ​സ്‌. 4 വയസോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾക്ക് സൗജന്യമായി പ്രവേശിക്കാം. ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി ഉദ്ഘാടനത്തിനുള്ള കൃത്യമായ തയ്യാറെടുപ്പുകളും ക്രമീകരണങ്ങളും നടത്തിയതിനാൽ പരിപാടിയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ ടിക്കറ്റ് വാങ്ങുന്നതിനായി ശനിയാഴ്ചയും ആളുകൾ കൂട്ടത്തോടെ ഇവിടെ എത്തിയിരുന്നു. ഒ​രാ​ൾ​ക്ക് പ്ര​തി​ദി​നം പ​ര​മാ​വ​ധി 10 ടി​ക്ക​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് അ​നു​വ​ദി​ക്കു​ക. സ്വ​ദേ​ശി​ക​ള്‍ക്കും വി​ദേ​ശി​ക​ള്‍ക്കും കു​ടും​ബ​ത്തോ​ടെ എ​ത്തി ശൈ​ത്യ​കാ​ലം ആ​ഘോ​ഷി​ക്കു​വാ​നു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും പാ​ര്‍ക്കി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അൽ-ഷാബിൽ സ്ഥിതി ചെയ്യുന്ന കുവൈറ്റ് വിന്റർ വണ്ടർലാൻഡ് 1600 ഓളം കാറുകൾക്കുള്ള സെൽഫ് പാർക്കിംഗ്, വാലെറ്റ് പാർക്കിംഗ് ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് .

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy