
ഈ രാജ്യത്തെ പ്രവാസികളിൽ നിന്നും പ്രവേശന ഫീസ് ഈടാക്കാൻ ആവശ്യപ്പെട്ട് കുവൈത്ത് പാർലമെന്റിൽ പ്രമേയം
രാജ്യത്ത് പ്രവേശിക്കുന്ന ഓരോ ഈജിപ്ഷ്യൻ പൗരന്മാർക്കും ഫീസ് ചുമത്തണമെന്ന് പാർലമെന്റംഗം എംപി ബദർ അൽ ഹുമൈദി ആവശ്യപ്പെട്ടു. ഈക്കാര്യം ആവശ്യപ്പെട്ട് പാർലമെന്റിൽ ഇദ്ദേഹം കരട് പ്രമേയം സമർപ്പിച്ചു. ഈജിപ്തിൽ കുവൈറ്റ് പൗരന്മാർക്ക് ചെയ്യുന്നതുപോലെ ഒരു ഫീസ് നടപ്പാക്കാനുള്ള നിർദ്ദേശമാണ് സമർപ്പിച്ചിരിക്കുന്നത്. ഇതിനായി ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുവൈറ്റ് മറ്റ് രാജ്യങ്ങളുമായി പുലർത്തിവരുന്ന നയതന്ത്ര മര്യാദകൾ എന്നപോലെ വിദേശരാജ്യത്ത് കുവൈറ്റിന്റെ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, കുവൈറ്റ് ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിലെ എല്ലാ പൗരന്മാർക്കും ഈജിപ്ഷ്യൻ അധികൃതർ 25 ഡോളർ പ്രവേശന വിസ ഫീസ് ഏർപ്പെടുത്താൻ തുടങ്ങിയിരുന്നു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3
Comments (0)