
ഗൾഫിൽ പ്രവാസി മലയാളി കടലിൽ മുങ്ങി മരിച്ചു
യുഎഇയിൽ പ്രവാസി മലയാളി കടലിൽ മുങ്ങി മരിച്ചു. ഗുരുവായൂർ ഞമനങ്ങാട് പരേതനായ അബൂബക്കറിന്റെ മകൻ മുഹമ്മദ് എമിൽ (24) ആണ് മരിച്ചത്. ഷാർജ ഹംരിയ കടലിലാണ് യുവാവ് മുങ്ങി മരിച്ചത്. ഫുജൈറയിൽ സ്വകാര്യ സ്ഥാപനത്തിൽ 7 മാസമായി ജോലി ചെയ്തു വരികയായിരുന്നു. ബുധനാഴ്ച പുലർച്ചെ കുടുംബാംഗങ്ങളോടൊപ്പം ഹംരിയാ കടലിൽ കുളിക്കാനിറങ്ങിയ മുഹമ്മദ് എമിലിനെ കാണാതാവുകയായിരുന്നു. തുടർന്ന് അധികൃതരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മാതാവ്: ശഫിജ, സഹോദരങ്ങൾ: ഹെൽമിൻ, ഹിബ. യൂണിവേഴ്സിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3
Comments (0)