അഖ്വാരിയസിൽ നിന്നുള്ള ഇറ്റ ഉൽക്കകൾ ഈ മാസം ആറാം തീയതി അന്തരീക്ഷത്തിൽ പ്രവേശിക്കും എന്നും കുവൈറ്റിന്റെ ആകാശത്ത് ഇത് ദൃശ്യമാകും എന്നും ജ്യോതിശാസ്ത്രജ്ഞനും ചരിത്രകാരനുമായ അദെൽ അൽ സദൂൻ പറഞ്ഞു. അഖ്വാരിയസിൽ നിന്നുള്ള ഉൽക്കകൾ ആയതിനാൽ ഇതിനെ ഇറ്റ അഖ്വാരിയസ് എന്നാണ് വിളിക്കുന്നത്. ഏപ്രിൽ 19 മുതൽ മെയ് 28 വരെയാണ് ഇവ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കാൻ ആരംഭിച്ചത്. 76 വർഷം കൂടുമ്പോൾ സൂര്യനെ ചുറ്റുന്ന ഹാലിയുടെ ധൂമകേതു വിട്ടുപോയ പൊടിയും വളരെ ചെറിയ പാറകളുമാണ് ഈ ഉൽക്കകളെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വർഷവും മെയ് അഞ്ച്, ആറ് തീയതികളിൽ ആണ് ഉൽക്കകൾ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തുന്നത്. കൂടാതെ മണിക്കൂറിൽ ഇവയുടെ എണ്ണം 30 മുതൽ 60 വരെ വരുമെന്നും അദ്ദേഹം പറഞ്ഞു. പുലർച്ചെ രണ്ടു മുതൽ നേരം വെളുക്കുന്നത് വരെയാണ് ഇതിനെ ഏറ്റവും നന്നായി കാണാനാവുക. തെക്കുകിഴക്കൻ ദിശയിലാണ് ഇതിന്റെ സ്ഥാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3