Posted By Editor Editor Posted On

ആരോഗ്യ സുരക്ഷാ നിർദേശങ്ങൾ പാലിച്ചില്ല :കുവൈത്തിൽ അഞ്ചു ഷോപ്പുകൾ അടപ്പിച്ചു

കുവൈത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സുരക്ഷാ നടപടികൾ അധികൃതർ ശക്തിപ്പെടുത്തി പരിശോധനയുടെ ഭാഗമായി മേജർ ജനറൽ അബ്‍ദുള്ള അൽ അലി നേതൃത്വം നൽകുന്ന ഹവല്ലി സെക്യൂരിട്ടി ഡയറക്ടറേറ്റ് ആരോ​ഗ്യ മുൻകരുതലുകൾ പാലിക്കാതിരുന്ന അഞ്ച് സ്റ്റോറുകൾ പൂട്ടിച്ചു.. കടകളും മാളുകളും ആരോഗ്യ പ്രോട്ടോക്കോൾ പാലിക്കാനുള്ള മന്ത്രി സഭാ തീരുമാനം പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി അതേ സമയം ജനുവരി 3 ന് പുറപ്പെടുവിച്ച കാബിനറ്റ് തീരുമാനം നടപ്പിലാക്കുന്നതിനായി ജനുവരി 9 മുതൽ ഫെബ്രുവരി 28 വരെ അടച്ച സ്ഥലങ്ങളിലെ സാമൂഹിക പരിപാടികൾ നിർത്തിവയ്ക്കുന്നത് സംബന്ധിച്ച് 2022 ലെ 43-ലെ ഭരണപരമായ തീരുമാനം കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹ്മദ് അൽ-മൻഫൂഹി പുറപ്പെടുവിച്ചു. .താത്കാലിക വിവാഹ പന്തലുകൾ, ഹോട്ടൽ ഹാളുകൾ സെമിത്തേരികളിലെ എല്ലാ അനുശോചന ഹാളുകളും തുടങ്ങിയവയിൽ പരിപാടികൾ നടത്തുന്നത് നിർത്തലാക്കുന്നതാണ് തീരുമാനമെന്ന് മുനിസിപ്പാലിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു. സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ ക​ല്യാ​ണ ഹാ​ളു​ക​ൾ പ​ണ​മ​ട​ച്ച്​ ബു​ക്ക്​ ചെ​യ്​​ത​വ​ർ​ക്ക്​ പ​ണം തി​രി​ച്ചു​ന​ൽ​കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. അ​ഡ്വാ​ൻ​സ്​ തി​രി​ച്ചു​വാ​ങ്ങാ​തെ നി​യ​ന്ത്ര​ണം നീ​ക്കു​ന്ന​ത്​ വ​രെ കാ​ത്തി​രി​ക്കാ​ൻ ത​യാ​റു​ള്ള​വ​ർ​ക്ക്​ അ​തി​നും അ​വ​സ​ര​മു​ണ്ട്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *