കുവൈറ്റ് വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണം; തീരുമാനം എടുത്തിട്ടില്ലെന്ന് ഡി ജി സി എ
കുവൈറ്റ്: എയർപോർട്ടിൽ നിന്നുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽഏവിയേഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1482 കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കൊവിഡ് അണുബാധ ഇന്ന് ഏറ്റവും ഉയർന്ന നിലയിലെത്തി നിൽകുമ്പോൾ , വിമാനത്താവളത്തിലെ ഗതാഗതം താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനോ യൂറോപ്യൻ രാജ്യങ്ങളുമായുള്ള വിമാന സർവീസുകൾ ഭാഗികമായി നിർത്തിവയ്ക്കുന്നതിനോ സിവിൽ ഏവിയേഷൻ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/D5gxAuU59jy9imV3KXe6qR
Comments (0)