Posted By Editor Editor Posted On

കുവൈത്തിൽ കോവിഡ്‌ വ്യാപനം അതിരൂക്ഷം; ദൈനം ദിന രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്.

കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ്‌ വ്യാപനം അതി രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം വൻ വർദ്ധനവാണു രേഖപ്പെടുത്തിയത്‌. 1482. തൊട്ടു മുമ്പത്തെ ദിവസത്തെ എണ്ണത്തേക്കാൾ 66 ശതമാനം വർദ്ധനവ്‌ ആണു ഉണ്ടായിട്ടുള്ളത്. അതേ പോലെ ടെസ്റ്റ്‌ പ്പോസിറ്റിവിറ്റി നിരക്കും കഴിഞ്ഞ ദിവസം 6.7 % ആയി കുത്തനെ ഉയർന്നു. ഈ സ്ഥിതി തുടർന്നാൽ ഈ ആഴ്ചക്കകം തന്നെ ദൈനം ദിന രോഗികളുടെ എണ്ണം രണ്ടായിരത്തിൽ അധികവും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10% ൽ അധികവുമായി ഉയരുകയും ചെയ്യുമെന്നാണ് ആശങ്ക. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ രാജ്യത്ത്‌ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാനാണു അധികൃതർ ആലോചിക്കുന്നത്‌. ഈ ഞായറാഴ്ച മുതൽ സാമൂഹിക പരിപാടികളും ഒത്തു ചേരലുകളും നിർത്തി വെക്കാൻ മന്ത്രി സഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിനു പുറമേ നിയന്ത്രണങ്ങൾ കടുപ്പിക്കുവാനും ബൂസ്റ്റർ ഡോസ്‌ വിതരണം ശക്തമാക്കുവാനുമാണു ആലോചന. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

ഇതിന്റെ ആദ്യ പടിയായി മാളുകൾ, സിനിമാ ഹാളുകൾ, ഉപഭോക്താക്കളുമായി നേരിട്ട്‌ സമ്പർക്കം പുലർത്തുന്ന സ്വഭാവത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മുതലായവയുടെ പ്രവർത്തനങ്ങൾക്ക്‌ സമയ പരിധി നിശ്ചയിക്കും. വിമാന താവളം അടക്കൽ മുതലായ നടപടികൾ ഉണ്ടാകില്ലെന്നു തന്നെയാണു അധികൃതർ ആവർത്തിച്ചു വ്യക്തമാക്കുന്നത്‌. എന്നാൽ ആഗോള തലത്തിൽ പിന്തുടരുന്ന നിയന്ത്രണങ്ങൾക്ക്‌ അനുസരിച്ച്‌ തന്നെയാകും കുവൈത്തിന്റെയും മുന്നോട്ടുള്ള പോക്ക്‌.ഈ ആഴ്ച ചേരുന്ന കൊറോണ അവലോകന സമിതിയുടെ യോഗത്തിൽ വിഷയം ചർച്ച ചെയ്ത്‌ അടുത്ത മന്ത്രി സഭാ യോഗത്തിന്റെ പരിഗണനക്കായി ഈ നിർദ്ദേശങ്ങൾ സമർപ്പിക്കുമെന്നാണു സൂചന. അതേ സമയം രോഗ ബാധ നിരക്ക്‌ ഉയർന്നിട്ടും ഈ ദിവസങ്ങളിൽ ഒരു മരണം പോലും റിപ്പോർട്ട്‌ ചെയ്യപ്പെട്ടില്ല എന്നത്‌ ഏറെ ആശ്വാസകരമായാണു അധികൃതർ വീക്ഷിക്കുന്നത്‌. അതേ പോലെ തീവ്ര പരിചരണ വിഭാഗം രോഗികളുടെ എണ്ണത്തിലും നാമ മാത്ര വർദ്ധനവാണു ഉണ്ടായത്‌.ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം ആറായിരം കവിഞ്ഞിട്ടും 9 പേർ മാത്രമാണു തീവ്ര പരിചരണ വിഭാഗത്തിൽ ഉള്ളത്‌. ഇതും രാജ്യത്തെ ആരോഗ്യ സ്ഥിതി സുസ്ഥിരമാണെന്ന ശുഭ സൂചനയായാണു നൽകുന്നത്‌. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *