Posted By Editor Editor Posted On

50 വയസ്സിന് താഴെയുള്ളവർക്ക് ഇന്നുമുതൽ ബൂസ്റ്റർ ഡോസിനായി രജിസ്റ്റർ ചെയ്യാമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം:വിശദാംശങ്ങൾ

രണ്ട് തവണ കോവിഡ് -19 വാക്സിൻ എടുത്ത 50 വയസ്സിന് മുകളിലുള്ളവർക്ക്, തിങ്കളാഴ്ച മുതൽ അപ്പോയ്ന്റ്മെന്റ് ഇല്ലാതെ ബൂസ്റ്റർ ഡോസ് വാക്‌സിൻ അനുവാദം നൽകി കുവൈത്ത് ആരോഗ്യ മന്ത്രാലയം. മിഷ്‌റഫ്, ജാബർ ബ്രിഡ്ജ്, ജലീബ് ​​അൽ-ഷുയൂഖ് യൂത്ത് സെന്റർ എന്നിവിടങ്ങളിലെ വാക്‌സിനേഷൻ കേന്ദ്രങ്ങൾ അല്ലെങ്കിൽ മറ്റു വാക്സിനേഷൻ സൈറ്റുകൾ – ആരോഗ്യ പരിപാലന കേന്ദ്രങ്ങളിൽ നിന്നും ഡോസ് സ്വീകരിക്കാമെന്നും അധികൃതർ അറിയിച്ചു .എന്നാൽ അമ്പത് വയസ്സിന് താഴെയുള്ള എല്ലാവരും ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിന് മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണമെന്ന് മന്ത്രാലയം ഡോ. ​​അബ്ദുല്ല അൽ സനദ് പറഞ്ഞു.ഇവർക്ക് ഇന്ന് മുതൽ ബൂസ്റ്റർ ഡോസിനായി ബുക്കിംഗ് ചെയ്യാം.മന്ത്രാലയ ജീവനക്കാർക്കും വിട്ടുമാറാത്ത രോഗമുള്ള രോഗികൾക്കും ബൂസ്റ്റർ ഡോസ് എല്ലാ പൊതു ആശുപത്രികളിലും ലഭ്യമാണ്. കഴിഞ്ഞ ആഴ്ച 115,024 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി, ഇതുവരെ 461,693-ലധികം ആളുകൾക്ക് ബൂസ്റ്റർ ഡോസ് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.ബൂസ്റ്റർ ഡോസിനായി രജിസ്റ്റർ ചെയ്യാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://cov19vaccine.moh.gov.kw/SPCMS/CVD_19_Vaccine_Booster_Registration.aspx

കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/E0vBSTorvm1GIfiS7qhHzY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *