Posted By Editor Editor Posted On

സബാഹിയ മരുഭൂമിയിൽ ലഹരിപാനീയങ്ങൾ

കുവൈറ്റ് സിറ്റി: സബാഹിയ മരുഭൂമിയിൽ ലഹരിപാനീയങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ വിഭാഗം ക്യാമ്പിംഗ് സൈറ്റുകൾ പൊളിച്ചുനീക്കി. കുവൈറ്റ് മുനിസിപ്പാലിറ്റി ശാഖയുടെ സഹകരണത്തോടെ നടന്ന പൊളിച്ചുമാറ്റുന്നതിന്റ റിപ്പോർട്ടുകൾ അൽറായ് ദിനപത്രമാണ് പുറത്ത് വിട്ടത്. ലഹരിപാനീയങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ക്യാമ്പിംഗ് സൈറ്റുകളുടെ ഉടമകൾക്കെതിരെ നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഇതിനെ കുറിച്ചുള്ള വ്യക്തമായ റിപ്പോർട്ട് ചുമതല നിർവഹിച്ച ഉദ്യോഗസ്ഥർ അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം സംശയാസ്പദമായ എല്ലാ സൈറ്റുകളും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നന്നും , മരുഭൂമി പ്രദേശങ്ങളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള പ്രചാരണം തുടരുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/E0vBSTorvm1GIfiS7qhHzY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *