Posted By Editor Editor Posted On

കുവൈത്തിൽ ഒരു മാസത്തിനിടെ 30,000 ​ഗാർഹിക തൊഴിലാളികൾ കുറഞ്ഞു

കുവൈത്തി സിറ്റി: കുവൈത്തിൽ ഒരു മാസത്തിനിടെ രേഖപ്പെടുത്തിയത് 30,000 ​ഗാർഹിക തൊഴിലാളികളുടെ കുറവെന്ന് മാൻപവർ അതോറിറ്റി . 2021 സെപ്തംബറിൽ രാജ്യത്ത്‌ ആകെ 6 ലക്ഷത്തി 36 ആയിരത്തി 525 ഗാർഹിക തൊഴിലാളികളാണു ഉണ്ടായിരുന്നത്‌. ഒക്ടോബർ മാസത്തോടെ എണ്ണം 6 ലക്ഷത്തി 6 ആയിരത്തി 364 ആയി കുറഞ്ഞു. നിലവിൽ 1533 ഗാർഹിക തൊഴിലാളികളാണു റിക്രൂട്‌മന്റ്‌ ഏജൻസികൾ വഴി റെജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അതോറിറ്റിയുടെ സ്ഥിതിവിവരകണക്കിൽ വ്യക്തമാക്കുന്നു ഒക്ടോബറിൽ തൊഴിലാളിക്കെതിരെ തൊഴിൽ ഉടമകൾ നൽകിയത് 29 പരാതികളാണ്. തിരികെ തൊഴിൽ ഉടമകൾക്കെതിരെ തൊഴിലാളികൾ നൽകിയത് 152 പരാതികളാണ്. 62 പരാതികൾ നിയമ നടപടികൾക്കായി റഫർ ചെയ്യുകയും . 124 പരാതികൾ ഇരുകൂട്ടർക്കുമിടയിൽ രമ്യമായി പരിഹരിക്കുകയും ചെയ്‌തു കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/EK1W77X402TGnc54iULIpd

Comments (0)

Leave a Reply

Your email address will not be published. Required fields are marked *