Posted By Editor Editor Posted On

കുവൈത്തിൽ നാളെ മുതൽ വിസ നൽകി തുടങ്ങും

കുവൈത്ത്‌ സിറ്റി :
കുവൈത്തിൽ നാളെ ( ഞായർ) മുതൽ എല്ലാ വിധ സന്ദർശക വിസകളും നൽകാൻ ആരംഭിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു . വാക്സിനേഷൻ പൂർത്തീകരിച്ചവർക്ക് മാത്രമാണ് എൻട്രി വിസകൾ അനുവദിക്കുക കുവൈത്ത്‌ അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റ്‌ കൂടിസമർപ്പിക്കണം.സർട്ടിഫിക്കറ്റിൽ ക്യൂ. ആർ. കോഡ്‌ ഉണ്ടായിരിക്കുകയും ഇത് വ്യക്തമാവുകയും വേണം മിനിമം ശമ്പളപരിധി ഉൾപ്പെടെയുള്ള നിലവിലുള്ള നടപടിക്രമങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമായി ഭാര്യ, പതിനാറു വയസ്സിൽ താഴെയുള്ള മക്കൾ എന്നിവർക്കുള്ള സന്ദർശ്ശക വിസ,വാണിജ്യ സന്ദർശ്ശക വിസ, സർക്കാർ സന്ദർശ്ശക വിസ മുതലായ സന്ദർശ്ശക വിസകൾക്കാണു നാളെ മുതൽ അപേക്ഷ സ്വീകരിക്കുകഇതിനായി രാജ്യത്തെ എല്ലാ പാസ്പോർട്ട്‌ കേന്ദ്രങ്ങൾക്കും നിർദ്ദേശം നൽകിയതായി അധികൃതർ അറിയിച്ചു അപേക്ഷകൻ ഭാര്യക്കും കുടുംബത്തിനുമുള്ള (പതിനാറു വയസ്സിൽ താഴെയുള്ള മക്കൾ ) എൻട്രി വിസകൾ ലഭിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് (www.moi.gov.kw) വഴി മുൻകൂർ അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യണം നീണ്ട 20 മാസത്തെ ഇടവേളക്ക്‌ ശേഷമാണ് കുവൈത്ത് സന്ദർശക വിസകൾ അനുവദിക്കുന്നത് പുനരാരംഭിച്ചിരിക്കുന്നത് കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/IhPSzp740hpCgyPt5YDgif

Comments (0)

Leave a Reply

Your email address will not be published. Required fields are marked *