Posted By Editor Editor Posted On

കൊവിഡിനെതിരെ വികസിപ്പിച്ചെടുത്ത ​ഗുളിക 90 ശതമാനം ഫലപ്രദമെന്ന് ഫൈസർ

കൊവിഡ് പ്രതിരോധത്തിന് വാക്സിന് പുറമെ ​ഗുളിക രൂപത്തിലുള്ള മരുന്ന് 90 ശതമാനം ഫലപ്രദമെന്ന് അമേരിക്കൻ മരുന്ന് നിർമാതാക്കളായ ഫൈസർ. ക്ലിനിക്കൽ ട്രയലുകളിൽ തെളിയിച്ചത് കൊവിഡ് രോഗികൾക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യവും മരണവും 87 ശതമാനം വരെ ഒഴിവാക്കാൻ സാധിക്കുമെന്നാണ് കണ്ടെത്തൽ. അടുത്ത ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ എൻ എച്ച് എസ് മെർക്കിൻ്റെ മരുന്നുപയോഗിച്ചുള്ള ചികിത്സ ആരംഭിക്കും എന്നാണ് അറിയാൻ കഴിയുന്നത്. കൊറോണ വൈറസിന് പെറ്റുപെരുകാൻ ആവശ്യമായ ഒരു എൻസൈം തടയുക വഴിയാണ് ഫൈസറിൻ്റെ മരുന്ന് കോവിഡിനെ നിയന്ത്രിക്കുന്നത്. അതേസമയം മെർക്കിന്റെ മോൾനുപിറവിറിന് മറ്റൊരു സങ്കേതമാണ് ഉള്ളത്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IhPSzp740hpCgyPt5YDgif വൈറസി ൻ്റെ ജനിതക കോഡിൽ കൃത്രിമത്വം കാട്ടിയാണ് ഈ മരുന്ന് രോഗത്തെ പ്രതിരോധിക്കുന്നത്. ശരീരത്തിൽ ഉദ്പാദിപ്പിക്കപ്പെടുന്ന ഒരു എൻസൈമിനെയാണ് ഈ മരുന്നുകൾ ലക്ഷ്യം വയ്ക്കുന്നത് എന്നതിനാൽ എല്ലാത്തരം വകഭേദങ്ങളേയും ചികിത്സിക്കാൻ ഇവയ്ക്ക് കഴിയുമെന്നാണ് അനുമാനിക്കുന്നത്. അതേസമയം വാക്സിനുകൾ ലക്ഷ്യം വയ്ക്കുന്നത് വൈറസിൻ്റെ സ്പൈക്ക് പ്രോട്ടീനിനെയാണ്. അതുകൊണ്ടു തന്നെ സ്പൈക്കിൽ വരുന്ന ജനിതകമാറ്റങ്ങൾ വാക്സി ൻ്റെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിച്ചേക്കാം.രോഗം സ്ഥിരീകരിച്ച് മൂന്നു ദിവസങ്ങൾക്കുള്ളിൽ രോഗിക്ക് പാക്സ്ലോവിഡ് നൽകാൻ കഴിഞ്ഞാൽ ഏറെ ഫലപ്രദമാണെന്നാണ് ഫൈസർ പറയുന്നത്. ഏകദേശം 1200 രോഗികളിലായിരുന്നു പരീക്ഷണം നടത്തിയത്. ഇവരിൽ ഭൂരിഭാഗം പെരും വാക്സിൻ എടുത്തവരും അടുത്തയിടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുമാണ്. പ്രായാധിക്യം, അമിതവണ്ണം തുടങ്ങി കൊവിഡ് ബാധിച്ചാൽ ഗുരുതരമാകാൻ ഇടയുള്ള ഏതെങ്കിലുമൊരു കാരണമുള്ള രോഗികളേയായിരുന്നു പ്രധാനമായും പരീക്ഷണത്തിന് വിധേയമാക്കിയത്. മരുന്നു നൽകിയ രോഗികളിൽ 0.8 ശതമാനം മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യത്തിലെത്തിയത്. മരണനിരക്ക് തീർത്തും പൂജ്യമായിരുന്നു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IhPSzp740hpCgyPt5YDgif

Comments (0)

Leave a Reply

Your email address will not be published. Required fields are marked *