Posted By Editor Editor Posted On

യാത്ര വിലക്ക് പിൻവലിച്ചതിന് ശേഷം കുവൈത്തിലേക്ക് വന്നത് 45000 ഇന്ത്യക്കാർ

2021 ഓഗസ്റ്റ് ഒന്ന് മുതൽ കഴിഞ്ഞ ഒക്‌ടോബർ അവസാനം വരെയുള്ള കാലയളവിൽ കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള യാത്രക്കാരുടെ ഔദ്യോഗിക കണക്കുകൾ പുറത്തു വിട്ടു.ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് വഴിയുള്ള മൊത്തം യാത്രക്കാരുടെ അറുപത്തി മൂന്ന് ശതമാനവും തുർക്കി, സൗദി അറേബ്യ, ഈജിപ്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഏറ്റവും അധികം ആളുകൾ കുവൈത്തിലേക്ക് വരികയും ഇവിടെ നിന്ന് പോവുകയും ചെയ്‌തത്‌ തുർക്കിയിലേക്കാണ്. 314650 ആളുകളാണ് അങ്ങോട്ടും ഇങ്ങോട്ടുമായി യാത്ര ചെയ്‌തത്‌ 2070 വിമാനങ്ങളാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ സർവീസ് നടത്തിയത് .യാത്രക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള സൗദിയിലേക്ക് 82 ആയിരം യാത്രക്കാർ പുറപ്പെടുകയും 68 ആയിരം യാത്രക്കാർ അവിടെ നിന്ന് കുവൈത്തിൽ എത്തുകയും ചെയ്തു.ഈജിപ്തിൽ നിന്ന് 75,000 യാത്രക്കാർ എത്തുകയും 69,000 യാത്രക്കാർ അങ്ങോട്ട്‌ പുറപ്പെടുകയും ചെയ്തു.യു.എ.ഈ. യിൽ നിന്ന് 53 ആയിരം യാത്രക്കാരാണ് ഈ കാലയളവിൽ കുവൈത്തിലേക്ക്‌ നേരിട്ട്‌ എത്തിയത് . 85 ആയിരത്തി അറുന്നൂറു യാത്രക്കാർ കുവൈത്തിൽ നിന്ന് യു. എ. ഈ യിലേക്ക്‌ നേരിട്ട്‌ യാത്ര ചെയ്തതായും കണക്കുകൾ വ്യക്തമാക്കുന്നു യാത്രക്കാരുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്ത് ഇന്ത്യയാണ് . 45,000 യാത്രക്കാരാണ് ഇന്ത്യയിൽ നിന്നും മൂന്ന് മാസത്തിനിടെ കുവൈത്തിൽ എത്തിയത്.എന്നാൽ 85,000 യാത്രക്കാർ തിരിച്ചു ഇന്ത്യയിലേക്കും യാത്ര ചെയ്തു എഴ് വിമാന കമ്പനികളാണ് ഇരുരാജ്യങ്ങൾക്കുമിടയിലായി സർവീസ് നടത്തുന്നത് 1337 ഫ്ലൈറ്റ് സർവീസുകളാണ് ഈ കാലയളവിൽ നടത്തിയത് കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IhPSzp740hpCgyPt5YDgif

Comments (0)

Leave a Reply

Your email address will not be published. Required fields are marked *