കുവൈത്തിൽ അടുത്ത ആഴ്ചയോടെ ശൈത്യ കാലം ആരംഭിക്കുമെന്ന് കാലവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ പ്രവചിച്ചു .അടുത്ത ആഴ്ച മുതൽ രാതി സമയങ്ങളിൽ അന്തരീക്ഷ താപനില ഗണ്യമായി കുറയും. മരു പ്രദേശങ്ങളിൽ ഇത് 19 മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെയായും നഗര പ്രദേശങ്ങളിൽ അന്തരീക്ഷ താപ നില 25 ഡിഗ്രി സെൽഷ്യസ് മുതൽ 21 ഡിഗ്രി സെൽഷ്യസ് വരെയാകും പകൽ സമയ താപനില 32 ഡിഗ്രി സെൽഷ്യസ് വരെ ആയാണ് അനുഭവപ്പെടുക . പകൽ സമയത്ത് തീര പ്രദേശങ്ങളിൽ 27 ഡിഗ്രി സെൽഷ്യസും നഗര പ്രദേശങ്ങളിൽ 30 ഡിഗ്രി സെൽഷ്യസുമായിരിക്കും താപ നില.അതേ സമയം കലാവസ്ഥ മാറുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന മഴ .വരും ദിവസങ്ങളിലും തുടരുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/IhPSzp740hpCgyPt5YDgif