Posted By Editor Editor Posted On

കുവൈത്ത് ‌ജലീബിൽ പിടികൂടിയ 16 വഴിയോര കച്ചവടക്കാരെ നാടുകടത്താൻ ശുപാർശ

കുവൈത്ത് സിറ്റി :
കുവൈത്ത് ജലീബിൽ മാൻപവർ അതോറിറ്റി, കുവൈത്ത് മുനസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാലയംഎന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ സംയുകത റെയ്‌ഡിൽ 16 വഴിയോര കച്ചവടക്കാരെ അറസ്റ്റ് ചെയ്തു. അധികൃതർ തെരുവിന്റെ പ്രവേശന കവാടവും പുറത്തക്കുള്ള വഴിയും അടച്ച ശേഷം ഭക്ഷണവും മറ്റ് സാധനങ്ങളും വിൽക്കുന്ന നിയമലംഘകരെ പിടികൂടുകയായിരുന്നു. നിയമ നടപടികൾ പൂർത്തിയായതിന് ശേഷം ഇവരെ റെസി‍ൻസി അഫയേഴ്സ് നാട് കടത്തുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EK1W77X402TGnc54iULIpd

Comments (0)

Leave a Reply

Your email address will not be published. Required fields are marked *