Posted By Editor Editor Posted On

വിദേശികൾക്കുള്ള മരുന്ന് കുറക്കാൻ കുവൈത്ത്..

കുവൈത്ത് സിറ്റി∙ വിദേശികൾക്ക് നൽകുന്ന സൗജന്യ മരുന്നുകളുടെ തോത് കുറക്കാൻ കുവൈറ്റ് ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു. ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി, ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, പിന്തുണാ മെഡിക്കൽ സേവനങ്ങൾ എന്നിവയിലെ പ്രവാസികൾക്കുള്ള മരുന്നുകൾ വിതരണം ചെയ്യുന്നത് കുറയ്ക്കുന്നതിനും ‘വിദേശികളെ’ ചികിത്സിക്കുന്നതിനുള്ള ബദൽ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനും ആരോഗ്യ മന്ത്രാലയം മന്ത്രി സഭക്ക് മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങുകയാണ്
എല്ലായിടങ്ങളിലും അത് എങ്ങനെ നടപ്പിലാക്കാനാകും എന്നതിനെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തി.ബജറ്റ് കമ്മി നികത്തുന്നതിന്റെ ഭാഗമായി ചെലവ് ചുരുക്കാൻ വിവിധ മന്ത്രാലയങ്ങൾക്ക് മന്ത്രിസഭ നിർദേശം നൽകിയിരുന്നു. അതനുസരിച്ച് ആരോഗ്യമന്ത്രാലയം 10% ചെലവ് ചുരുക്കേണ്ടതുണ്ട്.അതിന്റെ ഭാഗമായാണ് വിദേശികൾക്കുള്ള സൗജന്യമരുന്ന് കുറക്കുന്നതിനുള്ള ആലോചന. അതേസമയം മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയുള്ളവരുടെ കാര്യത്തിൽ പരിഗണന വേണമെന്ന നിർദേശവുമുണ്ട്
.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JUvZzm6AcdnBDy1h8gImjf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *