കുവൈത്ത് വിമാനത്താവള നിർമ്മാണ സ്ഥലത്തെ മണ്ണിടിച്ചിൽ:കാണാതായ തൊഴിലാളികളിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി ,ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു
കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ 2 ന്റെ നിർമ്മാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മൂന്ന് തൊഴിലാളികളിൽ രണ്ട് പേർ മരണപ്പെട്ടു ഇവർ നേപ്പാൾ സ്വദേശികളാണ് .അതെ സമയം അപകടത്തിൽ പെട്ട ഇന്ത്യക്കാരനായ മൂന്നാമൻ പരുക്കുകളോടെ രക്ഷപ്പെട്ടു . പുതിയ കുവൈത്ത് എയർപോർട്ട് ടി 2 പ്രോജക്റ്റ് നിർമ്മാണ മേഖലയിലാണ് ഇന്നലെ വൈകിട്ടോടെ മണ്ണിടിച്ചിൽ സംഭവിച്ചത് .ഏകദേശം പത്ത് മീറ്റർ താഴ്ചയിലാണ് മണ്ണിടിച്ചിൽ അനുഭവപ്പെട്ടത് . രക്ഷാപ്രവർത്തനങ്ങൾ 4 മണിക്കൂറിലധികം നീണ്ടുനിന്നു. പൊതുമരാമത്ത് മന്ത്രിയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി അഫയേഴ്സ് സഹമന്ത്രിയുമായ ഡോ.റാണ അൽ ഫാരിസ് . എയർപോർട്ട് ഫയർ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ എം. വാലിദ് അൽ ഗാനിം, ബ്രിഗേഡിയർ മുഹമ്മദ് അലി, എയർപോർട്ട് പ്രൊജക്റ്റ്സ് ഇംപ്ലിമെന്റേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ എം. മയ് അൽ മസാദ്, ജനറൽ ഫയർ ഫോഴ്‌സ്, ആഭ്യന്തര, വർക്ക് മന്ത്രാലയങ്ങളിലെ നിരവധി നേതാക്കൾ എന്നിവർ പരിശോധന നടത്തി .സംഭവത്തിൽ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ഡോ. റാണ അൽ ഫാരിസ് ഉത്തരവിട്ടു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KUmikxQyWDx8PFZBaaOTq6
Comments (0)