Posted By Editor Editor Posted On

ഇല്ലാത്ത ഹോട്ടലിലേക്ക് 400 പ്രവാസികളെ കൊണ്ട് വന്നു :കുവൈത്തിൽ മൂന്ന് സ്വദേശികളെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

കുവൈത്ത്​ സിറ്റി:
കുവൈത്തിലേക്ക് വ്യാജ വിസ നൽകി 400 വിദേശികളെ കൊണ്ട് വന്ന സംഭവത്തിൽ പ്രതികളാക്കപ്പെട്ട മൂന്നു​ കുവൈത്തികളെ അറസ്​റ്റ്​ ചെയ്യാൻ പബ്ലിക്​ പ്രോസിക്യൂഷൻ ഉത്തരവിട്ടുകുവൈത്തിൽ നിലവിൽ ഇല്ലാത്ത അഞ്ച്​ ഹോട്ടലുകളിലേക്ക്​ എന്ന പേരിൽ 400 വിദേശികളെ വിസയെടുത്ത്​ കൊണ്ടുവന്നതായാണ് പരാതി .1500 ദിനാർ വീതം ഒാരോരുത്തരിൽനിന്നും ഇൗടാക്കിയാണ്​ വിസക്കച്ചവടം നടത്തിയത്​. പണം ഇൗടാക്കി വിസയെടുത്ത്​ കൊണ്ടുവന്ന ശേഷം പുറത്തുവിടുകയാണ്​ ഇവർ ചെയ്​തിരുന്നത്​.
ഇമിഗ്രേഷൻ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അവരെ നിരീക്ഷിച്ചതിനുശേഷം, ഈ ഹോട്ടലുകൾക്ക് ആയിരക്കണക്കിന് വിസയുണ്ടെന്ന് കണ്ടെത്തി, ഈ വ്യാജ ഹോട്ടലുകളിലേക്ക് തൊഴിലാളികളെ കൊണ്ടുവരാൻ 1500 ദിനാർ നൽകിയാതായി പബ്ലിക് പ്രോസിക്യൂഷന് മുന്നിൽ നിരവധി പ്രവാസികൾ സമ്മതിച്ചു.രാജ്യത്ത് വിസക്കച്ചവടത്തിനായി മാത്രം പ്രവർത്തിക്കുന്ന കമ്പനികളെ കണ്ടെത്താൻ മാനവശേഷിവകുപ്പ് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്​. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6
പരിശോധകർ എത്തുമ്പോൾ പല ഊഹക്കമ്പനികളുടെയും ഓഫിസുകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു.വാണിജ്യപരമോ ഉൽപാദനപരമോ ആയ ഒരു ഇടപാടും നടത്താതെ വിസക്കച്ചവടത്തിനു മാത്രമാണ് ഇത്തരം ഓഫിസുകൾ പ്രവർത്തിക്കുന്നതെന്നും വ്യക്തമായ മനുഷ്യക്കടത്താണ് കമ്പനി ഉടമകൾ നടത്തിയിരുന്നതെന്നും മാൻപവർ അതോറിറ്റി വ്യക്​തമാക്കി കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *