wedding shower കുവൈത്തിൽ വിവാഹപ്പാർട്ടിക്കിടെ വെടിയുതിര്‍ത്തു; മൂന്ന് വയസ്സുകാരിക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ വിവാഹപ്പാർട്ടിക്കിടെ വെടിയുതിര്‍ത്തു. സംഭവത്തിൽ മൂന്ന് വയസ്സുകാരിക്ക് പരിക്കേറ്റു wedding shower. ഉടൻ തന്നെ കുട്ടിയെ ജഹ്റ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്‍ത്രക്രിയക്ക് വിധേയയാക്കി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഒരു അറബ് ദിനപത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ജഹ്റയിലെ പബ്ലിക് സെക്യൂരിറ്റി ഓപ്പറേഷൻസ് റൂമിലാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ച ഉടനെ സ്ഥലത്തെത്തുകയും അന്വേഷണം നടത്തുകയും ചെയ്തു. വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടിക്ക് വെടിയേറ്റത്. തൊട്ടടുത്ത് നടക്കുകയായിരുന്ന ഒരു വിവാഹ ചടങ്ങിൽ വെടിയുതിർത്തതാണ് അപകട കാരണമായതെന്ന് റിപ്പോർട്ടുകൾ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy